Image

ബാര്‍ കോഴ ആരോപണം: രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് പിണറായി വിജയന്‍

Published on 01 November, 2014
ബാര്‍ കോഴ ആരോപണം: രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ വിഷയത്തില്‍ അഴിമതിയുണ്ടെന്ന് നേരത്തെ അറിയാമായിരുന്നു. ഇതിനാല്‍ തന്നെ ആരോപണം ആശ്ചര്യപ്പെടുത്തുന്നില്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടേയും കെ.ബാബുവിന്റെയും പങ്ക് അന്വേഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക