Image

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് 250 കോടി പിഴയടയ്ക്കണമെന്ന് ബിസിസിഐ

Published on 01 November, 2014
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് 250 കോടി പിഴയടയ്ക്കണമെന്ന് ബിസിസിഐ
മുംബൈ: വെസ്റ് ഇന്‍ഡീസ് കിക്കറ്റ് ബോര്‍ഡിനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ്( ബിസിസിഐ) 250 കോടിരൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വിന്‍ഡീസ് ക്രിക്കറ്റ് ടീം പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ പേരിലാണ് ബിസിസിഐയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനു കത്തയച്ചു. അഞ്ച് ഏകദിനങ്ങളും മൂന്നു ടെസ്റുകളും ഒരു ട്വന്റി ട്വന്റി മത്സരവും ഉള്‍പ്പടുന്നതായിരുന്നു വിന്‍ഡീസ് ടീമിന്റെ ഇന്ത്യയിലെ പര്യടനപരിപാടി. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് വിന്‍ഡീസ് താരങ്ങള്‍ പരമ്പരയില്‍ നിന്നു പിന്‍മാറുകയായിരുന്നു. കൊച്ചി ഏകദിനത്തിനു മുന്‍പു തന്നെ പ്രതിഷധമറിയിച്ച വെസ്റ് ഇന്‍ഡീസ് ടീം ധര്‍മ്മശാലയില്‍ നടന്ന നാലാം ഏകദിനത്തിനു ശേഷം മടങ്ങുകയായിരുന്നു. ഇതുമൂലമുണ്ടായ നഷ്ടം നികത്താനാണ് ബി.സി.സി.ഐ 250 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക