Image

സിയാറ്റില്‍ സ്‌ക്കൂള്‍ വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി

പി.പി.ചെറിയാന്‍ Published on 01 November, 2014
സിയാറ്റില്‍  സ്‌ക്കൂള്‍ വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി
സിയാറ്റില്‍ : ഒക്‌ടോബര്‍ 24ന് മേരീസ് വില്ല പില്‍ചക്ക് ഹൈസ്‌ക്കൂള്‍ കാഫ്റ്റീരിയായില്‍ പതിനഞ്ചുക്കാരനായ വിദ്യാര്‍ത്ഥി ജെയ്‌ലന്‍ ഫ്രൈബെര്‍ഗ് നടത്തിയ വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി.

ഇന്ന് വെള്ളിയാഴ്ച പ്രൊവിഡന്‍സ് റീജിയണല്‍ സെന്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഷെയ്‌ലി ചുക്കുള്‍ നാസ്‌കിറ്റ് എന്ന പതിനാലു വയസ്സുള്ള വിദ്യാര്‍ത്ഥി മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.  വെടിവെച്ചു നടന്ന 24ന് സൊ ഗലാസൊ(14) എന്ന വിദ്യാര്‍ത്ഥിനിയും, വെടിവെപ്പു നടത്തിയ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച 14 വയസ്സുള്ള വിദ്യാര്‍ത്ഥിനി ഗയസൊറിയാന മരിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വെടിവെപ്പു നടത്തിയ ജയ്‌ലന്റെ കുടുംബാംഗമായ ആന്‍ഡ്രൂ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.

ജെയ്‌ലന്‍(15) ഡേറ്റിങ്ങ് നടത്തിയ വിദ്യാര്‍ത്ഥിനി സൊഗലാസൊ(14) ബന്ധം വേര്‍പ്പെടുത്തി ജെയ്‌ലന്റെ ബന്ധു ആന്‍ഡ്രൂവിനെ ഡേറ്റിങ്ങ് നടത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൊല്ലപ്പെട്ടവരേയും, പരിക്കേറ്റവരേയും ടെക്സ്റ്റ് സന്ദേശം നല്‍കി സ്‌ക്കൂള്‍ കാഫ്റ്റീരിയായില്‍ വിളിച്ചുവരുത്തിയാണ് വെടിവെപ്പ് നടത്തിയത്.


സിയാറ്റില്‍  സ്‌ക്കൂള്‍ വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക