Image

വീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാന് ബില്‍ക്ലിന്റന്റെ പിന്തുണ

പി.പി.ചെറിയാന്‍ Published on 31 October, 2014
വീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാന് ബില്‍ക്ലിന്റന്റെ പിന്തുണ
നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിന സെവന്‍ത്ത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് വീണ്ടും ജനവിധി തേടുന്ന ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കാശ്മീരില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ അമി ബെറക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനവും പിന്തുണയും.

ഒക്‌ടോ.29ന് കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സ്ത്രീകള്‍ക്ക് തുല്യ ജോലിക്ക് തുല്യവേതനം, കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കല്‍  എന്നീ വിഷയങ്ങളില്‍ അമി ബെറ സ്വീകരിച്ച അനുകൂല നടപടികളെ സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നതായി ബില്‍ ക്ലിന്റണ്‍ പറഞ്ഞു.

അമി ബെറ നവംബര്‍ 4ന് നടക്കുന്ന കോണ്‍ഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയും ബിസ്സിനസ്സുക്കാരുമാന ഡഗ് ഓസിനെയാണ് നേരിടുന്നത്.
ബില്‍ ക്ലിന്റന്‍ രംഗത്തിറങ്ങിയത് അമിയുടെ പരാജയം മുന്നില്‍ കണ്ടുകൊണ്ടാണ്. ഡഗ് ഓസിന്റെ തിരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്. പതിനൊന്ന് മില്യണ്‍ ഡോളര്‍ ഇതുവരെ പ്രചരണത്തിനായി ചിലവഴിച്ചിട്ടുണ്ട്. സിക്ക് സമൂഹം ഉള്‍പ്പെടെ പ്രവാസി ഇന്ത്യക്കാര്‍ അമിയുടെ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.


വീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാന് ബില്‍ക്ലിന്റന്റെ പിന്തുണവീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാന് ബില്‍ക്ലിന്റന്റെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക