Image

കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ

Published on 31 October, 2014
കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ
കോട്ടയം: പ്രശസ്‌തമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. നാലമ്പലത്തിനുള്ളിലെ ശിവക്ഷേത്രം പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.ക്ഷേത്രത്തിനുള്ളില്‍ തീ പടരുന്നതു കണ്ടു സമീപവാസികള്‍ ക്ഷേത്രമണി മുഴക്കിയാണു വിവരം അറിയിച്ചത്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണു കാരണമെന്നു സംശയിക്കുന്നു. ചുറ്റമ്പലത്തിന്റെ വിളക്കില്‍ നിന്നു തീ പടര്‍ന്നതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്‌. ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറെ ഭാഗത്താണ്‌ ആദ്യം തീ കണ്ടത്‌. ഇതു പിന്നീട്‌ ആളിപ്പടരുകയായിരുന്നു.

കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ 27ന്‌ കൊടിയേറ്റ്‌ നടക്കാനിരിക്കെയാണ്‌ അപകടം. ഉത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിന്റെ ചുറ്റമ്പലം കഴിഞ്ഞ ദിവസം പെയിന്റടിച്ചിരുന്നു. തീപടരാന്‍ ഇതും കാരണമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക