Image

കെ. എസ്.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടായ്മ

Published on 31 October, 2014
കെ. എസ്.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടായ്മ
കൊച്ചി:  കെ. എസ്.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.

സാരി ധരിച്ച് വായ മൂടിക്കെട്ടി പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
മഹാരാജാസ് കോേളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. മേരി മെറ്റില്‍ഡ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചുംബന മേള അനുവദിച്ചാല്‍ നാളെ ഇത്തരം സമര രീതികള്‍ കലാലയങ്ങളിലേക്കു കടന്നുവരുമ്പോള്‍ തടയാനാകിെല്ലന്നും അവര്‍ പറഞ്ഞു.

യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ സമരം. ഇതിന്റെ മറവില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. രാജ്യത്തെ നിയമസംഹിത പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരസ്യമായ അശ്ലീല പ്രകടനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
അശ്ലീല പ്രകടനം എന്നത് ഓരോ സംസ്‌കാരത്തിന് വിധേയമാണ്. നമ്മുടെ നാട്ടില്‍ പരസ്യ ചുംബനം ലൈംഗിക ചുവയോടെയാണ് കണ്ട് പോരുന്നത്. സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും തടയാനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് പ്രൊഫ. മേരി പറഞ്ഞു.
Join WhatsApp News
vargeeya viruddhan 2014-10-31 17:24:37
വര്‍ഗീയ വാദികള്‍ക്കെതിരായ സമരമെന്ന നിലയില്‍ ചുംബന സമരത്തെ വിജയ്പ്പിക്കണം.
sakkariya's article in mathrubhumi 2014-10-31 17:27:17
പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് കേരളത്തില്‍ കുറ്റമല്ല- ഏതായാലും ഒരു പോലീസുകാരനും അങ്ങോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല, തീര്‍ച്ച. പൊതുസ്ഥലത്ത് പരസ്യമായി വിസര്‍ജ്ജിക്കുന്നതും ഒരു പോലീസുകാരന്റെയും കുറ്റകൃത്യപട്ടികയിലില്ല. നോക്കുകൂലി പോലെയുള്ള ഒരു പരസ്യമായ ആഭാസത്തിന്റെ നോക്കുകൂലി വാങ്ങുന്നതാണ് ഭൂരിപക്ഷ പോലീസ് സംസ്‌കാരം. എന്നിട്ടും, പത്രവാര്‍ത്തയെ വിശ്വസിക്കാമെങ്കില്‍, കൊച്ചിയിലെ ഒരു പോലീസുദ്യോഗസ്ഥന്‍ ഇങ്ങനെ പ്രഖ്യാപിച്ചിരിക്കുന്നുവത്രെ: 'എന്തു പ്രതിഷേധത്തിന്റെ പേരിലായാലും ആളുകളെ വിളിച്ചു വരുത്തി പൊതുസ്ഥലത്ത് പരസ്യമായി ചുംബിക്കുന്നത് ശരിയല്ല'. മറൈന്‍ ഡ്രൈവിലെ പരസ്യചുംബന പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചു എന്നും വാര്‍ത്തയില്‍ കാണുന്നു.
ഇതേ പോലീസ് സംസ്‌കാരമാണ് കടപ്പുറത്തിരുന്ന് കാറ്റുകൊണ്ട ഭാര്യയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തത്. സദാചാരത്തെയും അശ്ലീലത്തെയും പറ്റി താലിബാന്‍ നാണിച്ചുപോകുന്ന വിധിപ്രസ്താവനകളാണ് കെ.ജി.ജെയിംസ് എന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയിരിക്കുന്നത്. ചുംബനം-പരസ്യമോ രഹസ്യമോ- അശ്ലീലവും സദാചാരവിരുദ്ധവും ക്രമസമാധാനം തകര്‍ക്കുന്നതും കമ്മീഷണറുടെ വാക്കുകളില്‍ 'പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതും' ആണെന്ന് ഇന്ത്യയിലെ ഏത് നിയമത്തിലാണ് പറയപ്പെട്ടിരിക്കുന്നത്? വാസ്തവത്തില്‍ ഇത്തരം പോലീസ് സംസ്‌കാരം സദാചാരഗുണ്ടായിസത്തിന്റെ മറ്റൊരു മുഖമാണ്. പരസ്യമായ സ്‌നേഹപ്രകടനം കണ്ടാല്‍ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്ന കൈതപ്രത്തിനെപ്പോലെയുള്ളവരുടെ ജീര്‍ണ്ണിച്ച ജുറാസ്സിക് ലോകം മലയാളിയുടെ വര്‍ത്തമാനകാലത്തിനും ഭാവിക്കും ഭീഷണിയാണ്. പാരമ്പര്യവാദത്തിന്റെ പുളിച്ചുതികട്ടലും മതമൗലികവാദത്തിന്റെ മാറ്റൊലികളുമാണ് ഇത്തരം ഭാഷണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചുംബിക്കാന്‍ മുറിയെടുത്തോളൂ എന്ന ഉപദേശത്തിന്റെ പിന്നിലെ ചീഞ്ഞളിഞ്ഞ ഇരട്ടത്താപ്പ് ശ്രദ്ധിക്കുക. പക്ഷെ എന്തു ചെയ്യാന്‍? പഠിച്ചതേ പാടൂ എന്നല്ലേ പഴഞ്ചൊല്ല്. ഏറ്റവും ശ്രദ്ധേയം ചുംബിയ്ക്കുന്നവരെ കല്ലെറിയാനുള്ള അദ്ദേഹത്തിന്റെ ക്ഷണമാണ്. അത് അദ്ദേഹത്തെ താലിബാന്‍, ഐ.എസ്. തുടങ്ങിയ മഹാജനങ്ങളുടെ കണ്ണിലുണ്ണിയാക്കുമെന്നും സംശയിക്കേണ്ട. പാവം മലയാളി സ്വപ്‌നം കാണുന്ന ആധുനികതയെയും മാനവികതയെയും ആഗോള പരിപ്രേക്ഷ്യത്തെയും തല്ലിത്തകര്‍ക്കാന്‍ എക്കാലവും ഇവിടെ ശ്രമിച്ചിട്ടുള്ള അതേ ക്ഷുദ്രജീവികള്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ചുംബനപ്രതിഷേധത്തിനെതിരെ അണിനിരക്കുന്നത്. ഭരണകൂടം മൗനം പാലിക്കുകയാണെന്ന് തോന്നുന്നുണ്ടോ? അതൊരു തെറ്റിദ്ധാരണയാണ്. പോലീസിന്റെ സംസ്‌കാര രഹിതമായ വായാടിത്തത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഭരണകൂടത്തിന്റെ കള്ളലാക്കുകള്‍ തന്നെയാണ്.
Vivekan 2014-10-31 21:54:41
പരസ്യചുംബനം ഒരു നല്ല ശതമാനവും West-ലും ഒരു show-off തന്നെ. പലരും ഇതു കാണുമ്പോൾ തലതിരിച്ചു നടന്നു പോവുന്നതു അതിൽ 'ഒരിളിപ്പ്' അനുഭവപ്പെടുന്നതു കൊണ്ടാവാം. പ്രേമം കൊണ്ടും, കാമം കൊണ്ടുമെന്നു ഭാവിച്ചു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പരസ്യമായി കാണിക്കുന്ന കോമാളിത്തരമെന്നും പറയുന്നവരുണ്ട്.
 
മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ പഠിച്ച മനുഷ്യസമൂഹം ലൈംഗിക ചേഷ്ടകൾ പരസ്യമായി കാട്ടാതെ അതിനൊരു മറ സൃഷ്ടിച്ചു അതു പാലിച്ചു പോരുന്നുണ്ട് എല്ലായിടത്തും. അതുകൊണ്ട് ഇണകളുടെ കാമ പൂർവ്വമുള്ള പരസ്യചുംബനത്തിൽ വേറെ പലതും ഒളിഞ്ഞു കിടക്കുന്നുവെന്നതു വാസ്തവമാണ്. West-ൽ കോളേജു കാമ്പസ്സുകളിലും മറ്റും നടത്തുന്ന കാമകേളികളും, മദാലസ ഡാൻസു പാർട്ടികളും മരുന്നടിയും പലപ്പോഴും കാറിന്റെ പുറകു സീറ്റിൽ കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കുന്നതിൽ എത്തിച്ചേരുന്നു. തുടക്കം നിസ്സാരമായ ചുംബനത്തിൽ ആരംഭിക്കുന്നു.  കുടിയും പുകയും മരുന്നും ആക്കം കൂട്ടുന്നു. ഇന്ത്യ പോലുള്ള രാജ്യത്ത് ഇത്തരത്തിൽ  'കാറുകളി' കുറവാണെങ്കിലും അമേരിക്കയിലും മറ്റും നിത്യവുമെന്നപൊലെ അതു സംഭവിക്കുന്നു.

അപ്രതീക്ഷിതമായി ജനിച്ച കൈക്കുഞ്ഞുമായി വന്നു ഹൈസ്കൂൾ പഠനം നടത്തി പോവാൻ ഇന്ത്യയിൽ പെണ്‍കുട്ടികൾക്ക് എളുപ്പമല്ല. അപ്പോൾ ചുംമ്പനത്തിലുള്ള 'അമേരിക്ക കളി' അത്ര സന്തോഷത്തിൽ അവസാനിക്കണമെന്നില്ല അവിടെ. അക്രമങ്ങൾക്കും കുഞ്ഞുങ്ങളുടെ അകാല മരണങ്ങൾക്കും അതു കാരണമാവുകയാവും ഫലം. ഒരു പാട് പ്രശ്നങ്ങളിലെക്കുള്ള ഒരു പാതയുടെ ആരംഭം കൂടിയാണ് ചുംബനക്കളിയെന്നു കുട്ടികളുടെ അച്ഛനമ്മമാർക്കറിയാം. അതുകൊണ്ടാണവിടെ കടുത്ത നിയന്ത്രണങ്ങൾ ചുംബനത്തിനുണ്ടാവു ന്നത്. ആണ്‍കുട്ടികൾക്ക് വളരെ വേഗം മുങ്ങി മറയാൻ കഴിയുമ്പോൾ പെണ്‍കുട്ടികൾ 'പെട്ടുപോവുന്ന' ഒരു മാർക്കറ്റാണ് ഇന്ത്യയിൽ ഉള്ളതെന്നു ചെറുപ്പക്കാർ അറിഞ്ഞിരിക്കേണ്ടതുണ്ട്. വിവാഹം കഴിച്ചിട്ടു ചുംബനം തുടങ്ങുന്നത് തന്നെ അവിടെ നല്ലത്.

bijuny 2014-11-01 04:38:33
വിവേകൻ , excellent points. You said it precisely and the true reality. I don; know what nonsense ,സാംസ്‌കാരിക നായകരെന്നു വിളിക്കപ്പെടുന്ന സകരിയ പറഞ്ഞിരിക്കുന്നത്. വല്ല കന്ജാ വും അടിച്ചു എഴുതിയതയിരിക്കും.
CID Moosa 2014-11-01 06:29:29
ഈ വിവേകാനും ബിഞ്ഞുണി ഒരാളുതന്നെയല്ലേ എന്നതിനെക്കുറിച്ച് അന്വഷണം ആരംഭിചിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക