Image

ആരോപണം വന്‍ഗൂഢാലോചന: മന്ത്രി കെ.എം. മാണി

Published on 31 October, 2014
ആരോപണം  വന്‍ഗൂഢാലോചന: മന്ത്രി കെ.എം. മാണി
തിരുവനന്തപുര: 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങയെന്ന് ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ്.
എന്നാല്‍ ഈ ആരോപണം വ്യാജവും കെട്ടിച്ചമച്ചതും വന്‍ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി വാര്‍ത്താചാനലുകളിലൂടെയാണ് ബിജുരമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചത്. പാലയില്‍ മാണിയുടെ വീട്ടില്‍വെച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം.
അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു കോടി മാത്രമാണ് നല്‍കിയത്. ഇതിനിടെ വി.എം. സുധീരന്‍ ഇടപെട്ട് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നല്‍കിയാലും ഫലമില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് നാലുകോടി പിന്നീട് നല്‍കാത്തതെന്നും ബിജു രമേശ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് മന്ത്രി മാണി പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ട്. മദ്യനിരോധനം പടിപടിയായി നടപ്പാക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നിരിക്കെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ കെട്ടിച്ചമച്ച ആരോപണമാണിത്. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍ പെട്ടതല്ല മന്ത്രി മാണി ചൂണ്ടിക്കാട്ടി.

ഗൂഢാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് എ വിഭാഗമാണെന്നുള്ള പി.സി ജോര്‍ജ്ജിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരാണ് ആരോപണത്തിന് പിന്നിലെന്ന് അന്വേഷണത്തിലൂടെയെ കണ്ടെത്താനാവൂ എന്നായിരുന്നു മാണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് ബാര്‍ അസോസിയേഷന്‍ നേതാവ് ഡോ ബിജു രമേശ് സംസാരിക്കുന്നതെന്ന് കരുതേണ്ടി വരുമെന്ന് പി.സി ജോര്‍ജ്ജ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, അങ്ങനെ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം.

തന്നെയും കേരള കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇക്കാലമത്രയുമുള്ള രാഷ്ട്രീയ ജീവിതത്തില്‍ ആരോടും കൈക്കൂലി വാങ്ങാത്ത തനിക്ക് ഇനി ഈ ഘട്ടത്തില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബിജു രമേശ് ആരോപിച്ചതുപോലെ തന്നെവന്ന് കണ്ടിട്ടില്ലെന്നും ഉണ്ടെങ്കില്‍ അത് എവിടെ വെച്ച്, എപ്പോള്‍ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചത് ശരിയായില്ല. പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും നിയന്ത്രിക്കാന്‍ തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പി.സി ജോര്‍ജ്ജ് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അല്ലെങ്കില്‍ അത് മാറ്റിപ്പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇരുമ്പ് മറക്കുള്ളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളല്ല കെ.എം മാണിയെന്നും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ അത് ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകുന്നത് തടയാന്‍ വേണ്ടി നടക്കുന്ന ഗൂഢാലോചനയാണ് ഈ ആരോപണത്തിന് പിന്നിലെന്ന്് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് ചാനലുകളോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബിജുരമേശ് ഈ ആരോപണമുന്നയിക്കുന്നതെന്നും പി.സി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക