Image

മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്‌കരണം ഡിട്രോയിറ്റില്‍

അലന്‍ ചെന്നിത്തല Published on 31 October, 2014
മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്‌കരണം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്‌: മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനം നടപ്പാക്കുന്ന ഹരിതവത്‌കരണ പദ്ധതിയുടെ ഭാഗമായി ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ ഡിട്രോയിറ്റില്‍ വൃക്ഷത്തൈ നട്ടു. പ്രകൃതി സ്‌നേഹത്തിന്റേയും പ്രതിബദ്ധതയുടേയും മഹാ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയും, അവരെ പ്രകൃതിസ്‌നേഹികളാക്കി മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന ഈ ഹരിതവത്‌കരണ പദ്ധതി സഭാ ജനങ്ങള്‍ ആവേശമായി സ്വീകരിക്കുന്നു.

പ്രകൃതി സ്‌നേഹികൂടിയായ മാര്‍ തിയഡോഷ്യസ്‌ തിരുമേനി ഭദ്രാസനത്തിലെ എല്ലാ പള്ളികളും സന്ദര്‍ശിച്ച്‌ വൃക്ഷത്തൈ നട്ട്‌ ഈ പദ്ധതി നടപ്പാക്കിവരുന്നു. അതോടൊപ്പം നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ സൈനായ്‌ സെന്ററില്‍ വിവിധ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകളും പച്ചക്കറി തോട്ടവും നട്ടുവളര്‍ത്തി മാതൃക കാട്ടുന്നു. ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ. സി.കെ. കൊച്ചുമോന്‍, റവ. പി. ചാക്കോ, റവ. ഫിലിപ്പ്‌ വര്‍ഗീസ്‌, ഭദ്രാസന ട്രഷറര്‍ ഫിലിപ്പ്‌ തോമസ്‌, ഭദ്രാസന കൗണ്‍സില്‍ അംഗം കുസുമം ടൈറ്റസ്‌ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.
മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്‌കരണം ഡിട്രോയിറ്റില്‍മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്‌കരണം ഡിട്രോയിറ്റില്‍മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്‌കരണം ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക