Image

പെട്രോള്‍-ഡീസല്‍ വില കുറച്ചു

Published on 31 October, 2014
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി: പെട്രോളിന്രെയും ഡിസലിന്രെയും വില വീണ്ടും കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്ക്  ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും. ഇന്നു ചേര്‍ന്ന എണ്ണ കമ്പനികളുടെ യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്. 
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഇന്ധന വില 2.50 രൂപ വരെ കുറച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയ്ക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ അന്താരാഷ്ട്ര വിപണിക്കനുസരിച്ച് ഡീസലിന്റെ വിലയും നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരമുണ്ട്. ഒക്‌ടോബര്‍ 18ന് വില നിയന്ത്രണം എടുത്തു കളയാനുള്ള തീരുമാനം വന്നതിനു പുറകെ ലിറ്ററിന് 3.37 രൂപ കുറച്ചിരുന്നു. 2009 ജനുവരി 29ന് ശേഷം ആദ്യമായി ഡീസലിന് വില കുറഞ്ഞതും അന്നാണ്. ഒരു മാസത്തിനിടെ ഡീസല്‍ വില അഞ്ചര രൂപയിലധികമാണ് കുറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക