Image

ടി.പിവധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; തീരുമാനം അംഗീകരിക്കാനാവില്ല: കെ.കെ. രമ

Published on 31 October, 2014
ടി.പിവധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; തീരുമാനം അംഗീകരിക്കാനാവില്ല: കെ.കെ. രമ
ന്യൂഡല്‍ഹി: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തില്ലെന്ന് കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ രേഖാമൂലമാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

കേസില്‍ കേരളാ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചതാണെന്ന് കേന്ദ്രം കത്തില്‍ പറഞ്ഞു.  കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ പുതിയ സംഭവ വികാസങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും പേഴ്‌സണല്‍ മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 


ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ടി.പിയുടെ ഭാര്യ കെ.കെ.രമ. ടി.പി വധക്കേസില്‍ സത്യം പുറത്ത് കൊണ്ടു വരുന്നതു വരെ നിയമ പോരാട്ടം തുടരുമെന്നും രമ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക