Image

പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമായി കുറഞ്ഞു

Published on 31 October, 2014
പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമായി കുറഞ്ഞു

ന്യൂഡല്‍ഹി: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില കുറഞ്ഞു. പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്ന പ്രവണത തുടരുന്നതാണ് വില കുറയാന്‍ കാരണം. ഓഗസ്റ്റിനുശേഷം ഇത് ഏഴാം തവണയാണ് പെട്രോളിന്‍റെ വില കുറക്കുന്നത്. അന്താരാഷ്ട്ര വില നിലവാരമനുസരിച്ച് ഡീസലിന്‍റെ വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഒക്ടോബര്‍ 18 നു ചേര്‍ന്ന മന്ത്രിസഭായോഗം അധികാരം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് ബാധകമായ രാജ്യാന്തര എണ്ണ വില വീപ്പക്ക് 82.60 ഡോളറില്‍ എത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ വീപ്പക്ക് 115 ഡോളര്‍ വരെ എത്തിയ നിലയില്‍ നിന്നാണ് ഈ തകര്‍ച്ച.വില നിയന്ത്രണം നീക്കിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രണ്ടാഴ്ച്ച കൂടുമ്പോഴാണ് പരിഷ്കരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക