Image

ഈ മൈക്രോസോഫ്റ്റ് പ്രൊഫഷണലിന് വയസ് അഞ്ച്

Published on 31 October, 2014
ഈ മൈക്രോസോഫ്റ്റ് പ്രൊഫഷണലിന് വയസ് അഞ്ച്
വാഷിംങ്ടണ്‍: ഇവന്‍ അയന്‍ ഖുറേഷി. അഞ്ചു വയസാണ് പ്രായം. പക്ഷെ ആള് ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് അംഗീകൃത പ്രൊഫഷണലാണ് പാകിസ്ഥാന്‍കാരനായ ഈ ബാലന്‍.

കഴിഞ്ഞ മാസം ബിര്‍മിംഗ്ഹാം സര്‍വകലാശായില്‍ നടന്ന പരീക്ഷയില്‍, ആറര വയസില്‍ ഈ നേട്ടം കരസ്ഥമാക്കിയ പാകിസ്ഥാന്‍ സ്വദേശി മെഹ്‌റോഡ് യവാറിനെ പരാജയപ്പെടുത്തിയാണ് അയന്‍  പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് പ്രൊഫഷണലായത്. വളരെ ചെറിയ പ്രായം മുതല്‍ക്കെ കന്പ്യൂട്ടറുകളും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും കുട്ടിക്ക് താല്‍പര്യമുണ്ടായിരുന്നു. അയന്റെ പിതാവായ അസിം ഖുറേഷി ഒരു ഐ.ടി കണ്‍സള്‍ട്ടന്റാണ്.

സ്വന്തമായൊരു കന്പ്യൂട്ടര്‍ ലാബുണ്ടാക്കി അവിടെയാണ് അയന്‍ തന്റെ ഒഴിവു സമയം ചെലവഴിക്കുന്നത്. പിന്നീട് കുട്ടി രണ്ട് കന്പ്യൂട്ടറുകളും, രണ്ട് ലാപ്‌ടോപ്പുകളും ഒരു സ്വിച്ചും റൂട്ടറും  ഉപയോഗിച്ച് സ്വന്തമായൊരു കന്പ്യൂട്ടര്‍ ശൃംഖല തന്നെ നിര്‍മിച്ചു. ട്രെയിനിംഗ് വീഡിയോകള്‍ കണ്ടും അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചും അയന്‍ വിന്റോഡ് 8,8.1 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുകയും കോണ്‍ഫിഗര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക