Image

താന്‍ സ്വവര്‍ഗാനുരാഗിയെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്

Published on 31 October, 2014
താന്‍ സ്വവര്‍ഗാനുരാഗിയെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും്  ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്
വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആപ്പിള്‍ കന്പനിയുടെ സി.ഇ.ഒ ടിം കുക്ക്. ഇതാദ്യമായാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ടിം കുക്ക് പരസ്യമായി വെളിപ്പെടുത്തുന്നത്. ദൈവം തനിക്ക് തന്ന ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും കുക്ക് പറഞ്ഞു. 'ബിസിനസ്‌വീക്ക്' ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കുക്ക് തന്രെ ലൈംഗികതയെ കുറിച്ച് വെളിപ്പെടുത്തിയത്.

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആപ്പിളിലെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും എന്നാല്‍ തന്നെ അവര്‍ വേറിട്ട് കാണാറുള്ളതായി തോന്നിയിട്ടില്ലെന്നും 53കാരനായ കുക്ക് പറയുന്നു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണെന്ന് സ്വയം  വിശ്വസിക്കുന്നില്ല. എന്നാല്‍ അവരുടെ ത്യാഗം കൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് ബോധവാനാണെന്നും കുക്ക് സൂചിപ്പിച്ചു. ലൈംഗികത സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്താന്‍ ഭയപ്പെടുന്നവരെല്ലാം തനിക്ക് പിന്തുണ നല്‍കി രംഗത്ത് വരണമെന്നും ടിം ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ആഗോള അമേരിക്കന്‍ കമ്പനികളുമായി ബന്ധപ്പെട്ട് സ്വവര്‍ഗ്ഗരതിക്കാരനാണെന്ന് വെളിപ്പെടുന്ന മൂന്നമത്തെ സിഇഒ യാണ് ടിം. നേരത്തേ സിവണ്‍ ഫിനാന്‍ഷ്യല്‍സിന്റെ ട്രവര്‍ ബര്‍ഗസും ഐജിഐ ലബോറട്ടറി ഇന്‍കോര്‍പ്പറേറ്റ്‌സിന്റെ ജേസണ്‍ ഗ്രെന്‍ഫെലും സ്വവര്‍ഗ്ഗരതിക്കാരാണെന്ന് വ്യക്തമാക്കിയിരുന്നു.

കുക്കിന്റെ വെളിപ്പെടുത്തലിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ധാരാളം പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍,? രാജ്യത്തെ 32 സംസ്ഥാനങ്ങള്‍ സ്വവര്‍ഗരതിയെ അംഗീകരിച്ചിരിക്കുന്നതിനാല്‍ കുക്കിന്രെ വെളിപ്പെടുത്തല്‍ അമേരിക്കയെ അന്പരപ്പിച്ചിട്ടൊന്നും ഇല്ല. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത 2003 മുതല്‍ അമേരിക്കയില്‍ നിയമവിരുദ്ധവുമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക