Image

സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം റീനു

Published on 31 October, 2014
സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം റീനു
സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി റീനു മാത്യൂസ്‌ മമ്മൂട്ടിക്കും മഞ്‌ജു വാര്യര്‍ക്കുമൊപ്പം അഭിനയിക്കുന്നു. ഡിസംബര്‍ പത്തിന്‌ ചിത്രത്തിന്റെ സെറ്റില്‍ റീനുവെത്തും.

ടന്‍ രവീന്ദ്രനാണ്‌ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്‌. രഞ്‌ജന്‍ പ്രമോദിന്റേതാണ്‌ തിരക്കഥ. സമീര്‍ താഹിറാണ്‌ ഛായാഗ്രാഹകന്‍. റഫീഖ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ വിദ്യാസാഗറാണ്‌. ആശിര്‍വീദ്‌ ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

റീനു സൂപ്പര്‍താരം മമ്മൂട്ടിക്കൊപ്പം രണ്ടുചിത്രങ്ങളില്‍ നായികാ വേഷത്തിലും പൃഥ്വിക്കൊപ്പം സപ്‌തമശ്രീ തസ്‌ക്കര എന്നീ ചിത്രങ്ങളിലും വേറിട്ട അഭിനശൈലി കാഴ്‌ചവെച്ചിരുന്നു.
സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം റീനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക