Image

കാലം തെളിയിക്കും നന്മ ! (മെര്‍ലിന്‍ ചാക്കോ)

Published on 31 October, 2014
കാലം തെളിയിക്കും നന്മ ! (മെര്‍ലിന്‍ ചാക്കോ)
ചിലപ്പോള്‍ ചിലരൊക്കെ പറയുന്നത്‌ കേട്ടിരിക്കാന്‍ തന്നെ ഒരു ആകാംക്ഷയാണ്‌...പൊന്നു ചേച്ചി...ചെകുത്താന്മാര്‍...കാണുമ്പോള്‍ പല്ല്‌ ഇളിച്ചു ചിരിക്കും..ഉള്ളില്‍ വിഷ സര്‍പ്പത്തിന്റെ കൊത്ത്‌ ആണ്‌..ഉഗ്ര വിഷമാ ...പൊള്ളും ...നെഞ്ചൊന്നു പിടയും...കൂടെ നടക്കും കാലില്‍ കയറി ചവിട്ടും...ഉം....എന്ന്‌ കേട്ട്‌ മൂളി ഞാന്‍...ഒക്കെ അനുഭവിച്ചു അറിഞ്ഞിട്ടുള്ള ഞാന്‍ ഈ സാധുവിനോട്‌ എന്ത്‌ പറയണമെന്നറിയാതെ വിഷമിച്ചു...എവിടെയോ ആരൊക്കെയോ എനിക്കും തന്ന സമ്മാനം എന്ന പോല്‍ ഓര്‍ക്കുവായിരുന്നു ഞാനും, ആ നിമിഷങ്ങള്‍...അനക്കം ഒന്നും ഇല്ലാതിരുന്നത്‌ കൊണ്ട്‌...ആള്‍ ചോദിച്ചു `ഞാന്‍ ഈ പറഞ്ഞതൊന്നും താന്‍ കേട്ടില്ലേ?' മറുപടിയായി, ഉവ്വ്‌ കേട്ടു...ഓര്‍മ്മകള്‍ പിന്നോട്ട്‌ പാഞ്ഞതാണെന്ന്‌ മറുപടിയും നല്‌കി...

കടുത്ത ഈശ്വര വിശ്വാസി ആയതു കൊണ്ട്‌ ഞാന്‍ പറഞ്ഞു...എന്തോ! സഹിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ്‌ ദൈവം തന്നത്‌ കൊണ്ട്‌ ഈ മാതിരി കാര്യങ്ങളൊന്നും സാധാരണ മനസ്സിനെ അങ്ങനെ ബാധിക്കാറില്ല....അതെങ്ങനെയാ സാധിക്കുക എന്നായി സുഹൃത്തിന്റെ സംശയം...സങ്കീര്‍ത്തനം ഒന്നാം അദ്ധ്യായം ഓര്‍ക്കും...ആണോ?...അണുബാധയെ നേരിടാനുള്ള എന്റെ ആന്റി ബയോടിക്‌ സുഹൃത്തിനു ആശ്വാസം പകരുന്നതാകട്ടെ എന്ന്‌ ആശംസിച്ചു....ശത്രു നമുക്ക്‌ വല വിരിക്കുമ്പോള്‍, ആകാശത്തിലുള്ള ആ ബാവ അത്‌ വീക്ഷിക്കുന്നു...അവന്‍ ആ വലയെ പൊട്ടിചെറിയുന്നു...ശത്രുവിനെ സ്‌നേഹം കൊണ്ടാവണം അഭിമുഖികരിക്കേണ്ടത്‌..മറ്റൊരു വല സൃഷ്ടിച്ചു കൊണ്ടല്ല...

ലോകം കീഴ്‌മേല്‍ മറിഞ്ഞാലും ആശ്രയം ദൈവത്തിലായിരിക്കണം...ജീവിതത്തില്‍ എന്തിനും പ്രത്യാശ ഉണ്ടാവണം...ചിലപ്പോള്‍ സുഹൃത്തുക്കള്‍ ഒരു പക്ഷെ വിശ്വാസ വഞ്ചന കാട്ടിയേക്കാം, സ്‌നേഹം കൊടുത്തവര്‍ തിരികെ തന്നില്ലെന്നു വരാം, സഹായിച്ചവര്‍ ഒന്നും നന്ദി പ്രകടനം കാട്ടി ഇല്ലെന്നു വരാം, സഹോദരങ്ങള്‍ മനസ്സിലാക്കിയില്ലെന്നു വരാം, ആത്മാര്‍ത്ഥതയോടെ സഹകരിച്ചിട്ടും കറിവേപ്പില പോലെ തന്നെ എടുത്തു കളഞ്ഞെന്ന്‌ വരാം...പക്ഷെ, പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്കും നന്മ വരുത്തണേ എന്ന്‌ പ്രാര്‍ത്ഥിക്കണം...കോപിക്കരുത്‌, തിന്മക്കു പകരം നന്മ ചെയ്‌തു സ്വര്‍ഗ്ഗ രാജ്യത്തിന്‌ അവകാശികളായി തീരുവാനാണ്‌ കര്‍ത്താവു പഠിപ്പിച്ചിരിക്കുന്നത്‌...

നന്മയാല്‍ തിന്മയെ ജയിക്കണം...പ്രസംഗം നടത്തുവാനല്ല പ്രവര്‍ത്തിക്കുവാന്‍ ആണ്‌ നാം പഠിക്കേണ്ടത്‌..എന്റെ അമ്മ ചിലപ്പോള്‍ ഒക്കെ എന്നെ ഓര്‍മ്മപെടുത്തും, മോളെ, എഴുതി സമയം കളയരുത്‌..സമയം വിലപെട്ടതാണ്‌..ഞാന്‍ അമ്മയോട്‌ പറയും..അമ്മെ സമയം പാഴാക്കുവാന്‍ എനിക്കും ഇഷ്ടമല്ല...അത്‌ വിനിയോഗിക്കുവാന്‍ ആണ്‌ എനിക്കും ഇഷ്ടം...അതിനാല്‍ മിച്ചമുള്ള സമയം ഞാന്‍ എഴുത്തിനായി വിനിയോഗിക്കുന്നു...താല്‌പര്യമുള്ളവര്‍ വായിക്കുന്നു...അതിനാല്‍ വിലപെട്ട സമയം വിനിയോഗിക്കു, ഓര്‍ക്കുക...എല്ലാം നന്മക്കായി തീരണം...അവനില്‍ എല്ലാം അവസാനിക്കണം...നീരീക്ഷകനും, വിമര്‍ശകനും ദൈവം മാത്രമാണ്‌..മനുഷ്യന്‍ വെറും മദ്ധ്യസ്ഥന്‍ മാത്രമാണ്‌...എന്നാല്‍ മനുഷ്യരെ വെറുക്കരുത്‌, അവന്‍ ശത്രു ആയാല്‍ പോലും...എപ്പൊഴും നല്ല ചിന്തകള്‍ മാത്രം ഉണരട്ടെ....നന്മയുടെ വിത്തുകള്‍ മാത്രം വിതറു...അവ നല്ല ഫലം കായ്‌ക്കും....
കാലം തെളിയിക്കും നന്മ ! (മെര്‍ലിന്‍ ചാക്കോ)
Join WhatsApp News
Sreekumar Purushothaman 2014-10-31 11:14:41
Nalla sandesham Merlin..kooduthal ezhuthoo..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക