Image

ഏര്‍ലി വോട്ടിങ്ങ് സമയപരിധി ഒക്‌ടോ.31 വെള്ളിയാഴ്ച 7 വരെ. പൊതുതിരഞ്ഞെടുപ്പ് നവം.4 ചൊവ്വാഴ്ച.

പി.പി.ചെറിയാന്‍ Published on 30 October, 2014
ഏര്‍ലി വോട്ടിങ്ങ് സമയപരിധി ഒക്‌ടോ.31 വെള്ളിയാഴ്ച 7 വരെ. പൊതുതിരഞ്ഞെടുപ്പ് നവം.4 ചൊവ്വാഴ്ച.
ഓസ്റ്റിന്‍:  നവംബറില്‍ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ഏര്‍ലി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി ഒക്‌ടോ.31 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അവസാനിക്കും. പൊതു തിരഞ്ഞെടുപ്പു തിയ്യതി നവം.4 ചൊവ്വാഴ്ചയാണ്. ഏര്‍ലി വോട്ടിങ്ങ് പല കൗണ്ടികളിലും മന്ദഗതിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ടെക്‌സസ്സിലെ വോട്ടര്‍മാര്‍ക്ക് 14 വര്‍ഷങ്ങള്‍ക്കു ശേഷം പുതിയൊരു ഗവര്‍ണ്ണറെ തിരഞ്ഞെടുക്കുന്നതിനുള്ള അസുലഭ അവസരമാണ് ലഭിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി 14 വര്‍ഷം ടെക്‌സസ് ഗവര്‍ണ്ണറായിരുന്ന റിക്ക്‌പെറി മത്സരരംഗത്തുനിന്നും പിന്മാറി. റിപ്പബ്ലിക്ക് സംസ്ഥാനമായ ടെക്‌സസ്സില്‍ റിക്ക് പെറിയുടെ പിന്‍ഗാമിയായി ഗ്രേഗ് ഏമ്പട്ട് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി വെല്‍സി ഡേവിഡിനെയാണ് നേരിടുന്നത്.

ഗവര്‍ണ്ണര്‍ സ്ഥാനത്തേക്കു പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നതെങ്കിലും ഏര്‍ലി വോട്ടിങ്ങില്‍ വോട്ടര്‍മാരുടെ എണ്ണം പ്രതീക്ഷിച്ചതുപോലെ ഉയരാതിരുന്നത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് പ്രതികൂലമായി ബാധിക്കുക. സുപ്രീം കോടതി ടെക്സ്സ് വോട്ടര്‍ ഐഡി കര്‍ശനമായി നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതോടെ, സാധാരണ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പിന്തുണക്കുന്ന ഹിസ് പാനിക്ക് വോട്ടര്‍മാരുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെയും സഖ്യയില്‍ വളരെ കുറവ് അനുഭവപ്പെട്ടു. ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ടെക്‌സസ്സില്‍ പുതിയ വനിത ഗവര്‍ണ്ണര്‍ വെന്‍ഡി ഡേവിസ് വിജയിക്കുമോ എന്നറിയുന്നതിന് നവം.4 വൈകീട്ട് 8 മണി വരെ കാത്തിരിക്കേണ്ടിവരും.


ഏര്‍ലി വോട്ടിങ്ങ് സമയപരിധി ഒക്‌ടോ.31 വെള്ളിയാഴ്ച 7 വരെ. പൊതുതിരഞ്ഞെടുപ്പ് നവം.4 ചൊവ്വാഴ്ച.ഏര്‍ലി വോട്ടിങ്ങ് സമയപരിധി ഒക്‌ടോ.31 വെള്ളിയാഴ്ച 7 വരെ. പൊതുതിരഞ്ഞെടുപ്പ് നവം.4 ചൊവ്വാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക