Image

ഗോസ്‌പല്‍ ടൂണേഴ്‌സിന്റെ ഗായിക നിര്‍മ്മലാ പീറ്റര്‍ അമേരിക്കയില്‍

ജോണ്‍സ്‌ പി മാത്യൂസ്‌, ടെന്നസി Published on 30 October, 2014
ഗോസ്‌പല്‍ ടൂണേഴ്‌സിന്റെ ഗായിക നിര്‍മ്മലാ പീറ്റര്‍ അമേരിക്കയില്‍
പെന്തക്കോസ്‌ത്‌ മലയാളക്കരയിലെ ആദ്യകാല ഉണര്‍ത്ത്‌ പാട്ടുകാരനും ആദ്യമായി ഉപകരണ സംഗീതത്തിന്റെ അകമ്പടികളോടെ അനേക വേദികളില്‍ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ഗാനങ്ങളിലൂടെ സുവിശേഷത്തിന്റെ വിത്തുകള്‍ പാകിയ, സ്വര്‍ണ്ണ തെരുവുകള്‍ ഉള്ള മറുകരയില്‍ ഇന്ന്‌ വിശ്രമിക്കുന്ന മലങ്കരയുടെ ഗായക ഇതിഹാസമായിരുന്ന ഇവ. ജെ.വി. പീറ്ററിന്റെ സഹധര്‍മ്മിണിയും ഗായികയുമായ സിസ്റ്റര്‍ നിര്‍മ്മല പീറ്റര്‍ വീണ്ടും അമേരിക്കയില്‍ എത്തിചേര്‍ന്നത്‌ അമേരിക്കന്‍ മലയാള ആത്മീയലോകത്ത്‌ വീണ്ടും ഉണര്‍വ്വ്‌ നല്‍കിയിരിക്കുകയാണ്‌.

ഒരുദശകത്തിന്‌ മുന്‍പാണ്‌ ജെ.വി. പീറ്ററൂം നിര്‍മ്മലയും അവസാനമായി അമേരിക്കയില്‍ വന്നത്‌. അമേരിക്കയിലെ മലയാള ആത്മീയവേദികളില്‍ നിറസാനിധ്യമായിരുന്നു ഈ ഗായക ദമ്പതികള്‍. എണ്ണി എണ്ണി സ്‌തുതിക്കുവാന്‍, നീയെന്‍ സ്വന്തം നീയെന്‍ പക്ഷം, നിനക്കായ്‌ കരുതുംതുടങ്ങി 700-ല്‍ അധികം അനുഭവ ഗാനങ്ങള്‍ ഈ ഗായക ദമ്പതികള്‍ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഇന്ന്‌ ജെ.വി.പീറ്റര്‍ഇല്ലെങ്കിലുംഗോസ്‌പല്‍ ടൂണേഴ്‌സിന്റെ അമേരിക്കയിലുള്ള പ്രവര്‍ത്തകര്‍ ഗായിക നിര്‍മ്മലയുടെ പ്രോഗ്രാമുകള്‍ക്ക്‌ നേത്രത്വം നല്‍കുന്നു.
കൂടുതല്‍വിവരങ്ങള്‍ക്ക്‌ബെന്ധപ്പെടുക:

ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (അറ്റ്‌ലാന്റാ) - 689.571.6398, ഇവ. ജോയിസ്‌ പി. മാതൂസ്‌ (ടെന്നസി) - 423.316.0582, ബ്രദര്‍ ഡേവിഡ്‌ ജോണ്‍ (ചിക്കാഗോ) - 773.255.7307, ബ്രദര്‍ സംഗീത്‌ മാതൂസ്‌ (ഫ്‌ളോറിഡ) 727.226.2190, ബ്രദര്‍ സന്തോഷ്‌ മക്കാഡന്‍ ( ഹൂസ്റ്റണ്‍) - 713.859.1043

ഗോസ്‌പല്‍ ടൂണേഴ്‌സിന്റെ ഗായിക നിര്‍മ്മലാ പീറ്റര്‍ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക