Image

ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു

എബി മക്കപ്പുഴ Published on 30 October, 2014
ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു
ഡാലസ് : മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന വാരത്തോടനുബന്ധിച്ചു ഒക്‌ടോബര്‍ 17, 18, 19 തീയതികളില്‍ ത്രിദിന കണ്‍വന്‍ഷന്‍ നടത്തപ്പെട്ടു. പ്രമുഖ കണ്‍വന്‍ഷന് പ്രാസംഗീകനും, വാഗ്മിയും, കാര്‍ഡിയോളജിസ്റ്റും ആയ ഡോ. വിനോ ജോണ്‍ ഡാനിയേല്‍(ഫിലാഡല്‍ഫിയ) മുഖ്യ പ്രഭാഷണം നടത്തി. എന്നെ ശക്താനാക്കുവന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു(ഫിലിപ്പിയര്‍ 4:3) എന്ന ബൈബിളിലെ വാക്യത്തെ അടിസ്ഥാനമാക്കി victory  in the  middle  of discouragement  and distraction എന്ന വിഷയമായിരുന്നു മൂന്നു ദിവസത്തെ പ്രധാന ചിന്തകള്‍.

വേദ പുസ്തകത്തില്‍ നിന്നും ആഴമേറിയ ചിന്തകളും, നര്‍മ്മ രസം തുളുമ്പുന്ന ഉപകളും കൂട്ടി ഇണക്കി ഡോ.വിനോ ജോണ്‍ നടത്തിയ വേദപ്രഭാഷണം യുവാക്കളുടെ ഇടയില്‍ ആല്‍മീക ചൈതന്യം ഉളവാക്കി. സമാപന ദിവസമായ 19 ഞായറാഴ്ച യുവദിനമായി ആചരിച്ചു. അന്നേ ദിവസം വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയില്‍ യുവജന സഖ്യംഗങ്ങള്‍ നേതൃത്വം നല്‍കി. അനുഗ്രഹീതമായ മൂന്നു ദിവസത്തെ കണ്‍വെന്‍ഷന് വളരെ ഭംഗിയോടെ നടത്തുവാന്‍ പ്രസിഡന്റ് റവ.ജോസ് സി ജോസഫ് മാത്യൂ. കണ്‍വീനര്‍ റീനി മാത്യൂ, സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ ലിബിന്‍ മാത്യൂ തുടങ്ങിയ കമ്മറ്റി അംഗങ്ങളുടെ നേതൃത്വം ശ്രദ്ധേയമായിരുന്നു.



ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു
ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു
ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു
ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക