Image

എ.ആര്‍. റഹ്മാന് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് നല്‍കി

പി.പി.ചെറിയാന്‍ Published on 29 October, 2014
 എ.ആര്‍. റഹ്മാന് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് നല്‍കി
ബോസ്റ്റണ്‍ : പ്രശസ്ത സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചിയിതാവ് എന്നീ നിലകളില്‍ ഇന്ത്യയുടെ പ്രശസ്തി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച എ.ആര്‍.റഹ്മാന് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഒക്‌ടോ.24ന് ബോസ്റ്റണ്‍ സിംഫണി ഹാളില്‍ നടന്ന കണ്‍സര്‍ട്ടില്‍ വെച്ചാണ് രണ്ടായിരത്തിയഞ്ഞൂറില്‍ പരം സംഗീതപ്രേമികളെ സാക്ഷി നിര്‍ത്തി എ.ആര്‍.റഹ്മാന്‍ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക്കില്‍ അറ്റന്‍ഡ് ചെയ്യുന്നതിനുള്ള അവസരം കോളേജധികൃതര്‍ റഹ്മാന് വാഗ്ദാനം ചെയ്തിരുന്നു.

 ബോസ്റ്റണില്‍ നടത്തിയ സംഗീത കച്ചേരിയില്‍ നിന്നും ലഭിച്ച തുക മുഴുവന്‍ ഇന്ത്യയില്‍ നിന്നും ബേര്‍ക്കലി കോളേജില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് റഹ്മാന്റെ പേരില്‍ സ്‌കോളര്‍ഷിപ്പായി നല്‍കുമെന്ന് വക്താവ് അറിയിച്ചു.

ബെര്‍ക്കിലി കോളേജില്‍ നിന്നും ലഭിച്ച അംഗീകാരം വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് റഹ്മാന്‍ പ്രതികരിച്ചു.
 എ.ആര്‍. റഹ്മാന് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് നല്‍കി  എ.ആര്‍. റഹ്മാന് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക