Image

സ്‌നേഹിതര്‍ക്ക് ഫ്‌ളയിംഗ് കിസ്സ് നല്‍കി മരണശിക്ഷ ഏറ്റുവാങ്ങി

പി.പി.ചെറിയാന്‍ Published on 29 October, 2014
സ്‌നേഹിതര്‍ക്ക് ഫ്‌ളയിംഗ് കിസ്സ് നല്‍കി മരണശിക്ഷ ഏറ്റുവാങ്ങി
എഡ്‌സ് വില്‍: മരണശിക്ഷക്ക് വിധേയമാക്കുന്നതിന് ഡെത്ത് ചേംബറിലുള്ള ടേമ്പിളുമായി കൈകാലുകള്‍ ബന്ധിക്കുന്നതിനുമുമ്പ് വധശിക്ഷക്ക് ദൃക്‌സാക്ഷികളാകുന്നതിനു എത്തിചേര്‍ന്ന കുടുംബാംഗങ്ങള്‍ക്കും, സ്‌നേഹിതര്‍ക്കും ഫ്‌ളയിംഗ് കിസ്സ് നല്‍കി മുപ്പത്തിരണ്ടുകാരനായ മീഖല്‍ ഏഞ്ചല്‍ ശിക്ഷ ഏറ്റുവാങ്ങിയത്.

ഒക്‌ടോ.21 ചൊവ്വാഴ്ച വൈകീട്ട് 6.54ന് ഞരമ്പുകളിലൂടെ മാരകമായ വിഷ മിശ്രിതം കടത്തി വിട്ടാണ് മരണശിക്ഷ നടപ്പാക്കിയത്.

2011 ല്‍ മൂന്ന് എതിരാളികളെ വധിച്ച കേസ്സിലാണ് സാന്‍ന്റോണിയായില്‍ നിന്നുള്ള പ്രതിക്ക് മരണശിക്ഷ നല്‍കിയത്. ടെക്‌സസ്- പ്രിസണ്‍ ഗാങ്ങ് മെമ്പറായാണ് പ്രതി അറിയപ്പെട്ടിരുന്നത്.  അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്സ്. കഴിഞ്ഞ വര്‍ഷം 14 പേരാണ് ഇവിടെ വധശിക്ഷക്ക് വിധേയരായത്.

2014 ലെ പത്താമത്തേയും അവസാനത്തേയും വധശിക്ഷയായിരുന്നു മീഖലിന്റേത്.
സ്‌നേഹിതര്‍ക്ക് ഫ്‌ളയിംഗ് കിസ്സ് നല്‍കി മരണശിക്ഷ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക