Image

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചു

ജീമോന്‍ റാന്നി Published on 29 October, 2014
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചു
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ നാല്‍പ്പതാം ഇടവകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തില്‍ ആദ്യമായി പണി കഴിപ്പിച്ച ദേവാലയമാണ് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയം ഒക്‌ടോബര്‍ 19ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രീഷയ്ക്കുശേഷം ആണ് ഇടവകദിനാഘോഷങ്ങള്‍ നടത്തിയത്.

തിരുവനന്തപുരം, കൊല്ലം ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി റവ.കൊച്ചുകോശി ഏബ്രഹാം, റവ.എ.ജി.മാത്യൂ, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജു മാത്യൂ, യൂത്ത് ചാപ്ലയിന്‍ റവ.റോയി തോമസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

തുടര്‍ന്ന് ഇടവദിന സ്‌ത്രോത്രാരാധനയ്ക്കുശേഷം പ്രത്യേക സമ്മേളനം നടന്നു. റവ.എ.ജി.മാത്യൂ പ്രാരംഭപ്രാര്‍ത്ഥന നടത്തി. വികാരി റവ.കൊച്ചുകോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് 1974 മുതല്‍ ഇടവകയുടെ രൂപീകരണത്തിനും പ്രാരംഭ വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കിയ അംഗങ്ങളെ റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു.

അതോടൊപ്പം ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിയ്ക്കുന്ന ഇടവകാംഗങ്ങളെ തിരുമേനി പൊന്നാട അണിയിച്ച് ആദരിച്ചു.

കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ഇടവകയുടെ ഔദ്യോഗിക ഭാരവഹികളായിരുന്നവരെ(ഇപ്പോള്‍ ട്രിനിറ്റി, ഇമ്മാനുവേല്‍ ഇടവകാംഗങ്ങള്‍) ചടങ്ങില്‍ തിരുമേനി പൊന്നാട അണിയിച്ച് പ്രത്യേകം ആദരിച്ചു.
രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവര്‍ക്കായി ഈ വര്‍ഷം ഇടവകയില്‍ രൂപം കൊടുത്ത “ഹീലിംഗ് ഹാര്‍ട്‌സ്”(Healing Hearts) ന്റെ അംഗങ്ങള്‍ ദൈവകൃപയ്ക്ക് സ്‌തോത്രം ചെയ്തു കൊണ്ട് ഗാനമാലപിച്ചപ്പോള്‍ പങ്കെടുത്തവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

ഇടവക ഗായകസംഘം പ്രത്യേകം ചിട്ടപ്പെടുത്തി പാടിയ “നാല്‍പതു വര്‍ഷങ്ങള്‍ നടത്തിയ നാഥനു നന്ദി കരേറ്റിടാം”  എന്ന ഗാനം ഹൃദയസ്പൃക്കായിരുന്നു.

ഒക്‌ടോബറില്‍ മേല്പട്ട സ്ഥാനാരോഹണത്തിന്റെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തീമോത്തിയോസ് തിരുമേനി പ്രത്യേക കേക്ക് മുറിച്ചു. വികാരി റവ.കൊച്ചുകോശി ഏബ്രഹാം തിരുമേനിയ്ക്ക് ആശംസകള്‍ നേര്‍ന്നു.

ഇടവക വൈസ് പ്രസിഡന്റ് ജോജി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. കണ്‍വന്‍ഷന്‍ പ്രസംഗകന്‍ ജോയി പുല്ലാട് സമാപന പ്രാര്‍ത്ഥന നടത്തി.

ഇടവകയുടെ നാല്പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നിരവധി പരിപാടികളും ജീവകാരുണ്യ പദ്ധതികളും ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നു. ഇതോടനുബന്ധിച്ച് ട്രിനിറ്റി സെന്ററിന്റെ (പവിലിയന്‍) പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു.

ആഘോഷങ്ങളുടെ സമാപനമായി 'ഗ്രാന്റ് ഫിനാലെ'(Grand finale) നവംബര്‍ 28ന് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചുട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചുട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചുട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചുട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചുട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 40ന്റെ ധന്യതയില്‍ ഇടവകദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക