Image

മലങ്കര ടി.വി. വിപുലീകരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 29 October, 2014
മലങ്കര ടി.വി. വിപുലീകരിക്കുന്നു
ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള മലങ്കര ടി.വി.യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ചെയര്‍മാന്‍, ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി വൈസ് ചെയര്‍മാന്‍, ബാബു തുമ്പയില്‍, ഏലിയാസ് ടി. വര്‍ക്കി, സുനില്‍ മഞ്ഞിനിക്കര, അമില്‍ പോള്‍ എന്നിവരെ ഡയറക്ടര്‍മാരായി പുനഃസംഘടിപ്പിച്ച്, വിപുലീകരണ പരിപാടികളുടെ ഭാഗമായി ഭദ്രാസന ആസ്ഥാനത്ത് പുതിയ സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനമായതായി ബാബു തുമ്പയില്‍ അറിയിച്ചു.

ഭദ്രാസന ആസ്ഥാനത്തുവെച്ചു നടന്ന പള്ളി പ്രതിനിധികളുടെ യോഗത്തില്‍ അമേരിക്കയിലേയും കാനഡയിലേയും പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ ബാബു തുമ്പയില്‍ അവതരിപ്പിച്ച മലങ്കര ടി.വി.യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. മലങ്കര ടി.വി.യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച പ്രതിനിധികള്‍ ടി.വി.യുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന് അംഗീകാരം നല്‍കുകയും ചെയ്തു.

അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ സെക്രട്ടറി റവ. ഫാ. മാത്യൂസ് എടത്തറ കോര്‍ എപ്പിസ്‌കോപ്പ, ജോയിന്റെ സെക്രട്ടറി ഫാ. പോള്‍ പറമ്പത്ത്, ട്രഷറര്‍ സാജു പൗലോസ് മാറോത്ത്, ജോയിന്റെ ട്രഷറര്‍ ജോബി ജോര്‍ജ്ജ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മലങ്കര ടി.വി. ഡയറക്ടര്‍ ഏലിയാസ് ടി. വര്‍ക്കി പ്രത്യേകം ക്ഷണിതാവായിരുന്നു.

'സത്യവചനം' എന്ന സുവിശേഷ പരമ്പര മലങ്കര ടി.വി.യിലൂടെ ഉടന്‍ സംപ്രേഷണം ആരംഭിക്കുന്നതാണ്.

മലങ്കര ടി.വി. വിപുലീകരിക്കുന്നു മലങ്കര ടി.വി. വിപുലീകരിക്കുന്നു മലങ്കര ടി.വി. വിപുലീകരിക്കുന്നു മലങ്കര ടി.വി. വിപുലീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക