Image

ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിക്കു `പ്രവാസി കാളിദാസ' അംഗീകാരം

Published on 29 October, 2014
ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിക്കു `പ്രവാസി കാളിദാസ' അംഗീകാരം
ടൊറന്റോ: കാനഡയിലെ ബ്രംപ്‌ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ആഘോഷവും കുടുംബ സമ്മേളനവും സമാജം സെന്ററില്‍ (10245 Kennedy Road North, Brampton) വെച്ച്‌ നവംബര്‍ ഒന്ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ നടത്തുന്നതാണ്‌. തദവസരത്തില്‍ കാനഡയിലെ ശ്രീ ഗുരുവായൂര്‍ അപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയും പ്രമുഖ വാഗ്മിയും നിരൂപകനും എഴുത്തുകാരനുമായ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയെ `പ്രവാസി കാളിദാസ` എന്ന അംഗീകാരം നല്‍കി സമാജം ആദരിക്കുകയും ചെയ്യുന്നു.

ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ ഏറ്റവും പുതിയ പുസ്‌തകമായ `പ്രഗ്വംശം' അന്നേ ദിവസം ചടങ്ങില്‍ വെച്ച്‌ പ്രകാശനം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്‌. വിനയത്തിന്റെയും എളിമയുടെയും പര്യായമായ ശ്രീ ദിവാകരന്‍ നമ്പൂതിരിയെ ആദരിക്കുന്ന ഈ ചടങ്ങില്‍ വിവിധ സംഘടനാ നേതാക്കള്‍, മതനേതാക്കള്‍, സാംസ്‌കാരിക സാഹിത്യ നായകന്മാര്‍,കലാകാരന്‍മാര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നായര്‍ അറിയിച്ചു.
ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിക്കു `പ്രവാസി കാളിദാസ' അംഗീകാരംബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിക്കു `പ്രവാസി കാളിദാസ' അംഗീകാരം
Join WhatsApp News
വായനക്കാരൻ(vaayanakkaaran) 2014-10-30 06:33:42
ശ്രീ ദിവാകരൻ നമ്പൂതിരിക്ക് അഭിനന്ദനങ്ങൾ.  
‘പ്രവാസി എഴുത്തച്ഛൻ’, ‘പ്രവാസി കാളിദാസൻ’ അംഗീകാരങ്ങൾ കനേഡിയൻ എഴുത്തുകാർ നേടിയെടുത്തു. ലാന ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ‘പ്രവാസി വാത്മീകി’, ‘പ്രവാസി വ്യാസൻ’ അംഗീകാരങ്ങൾ അമേരിക്കക്ക് നഷ്ടമാകും.
നാരദർ 2014-10-30 09:41:03
എന്താണ് നിങ്ങൾ പറയുന്നതിന്റെ അർഥം വായനക്കാരാ? 'പ്രാവാസി-വാത്മികി' അവാർഡു കിട്ടണമെങ്കിൽ അതിനു ചില യോഗ്യതകൾ ഉണ്ട്. ഒന്നാമതായി പിടിച്ചുപറി മോഷണം, ഭീഷണിപ്പെടുത്തൽ, എന്നിവയിൽ പരിചയമുണ്ടായിരിക്കണം. കൂടാതെ ചിതൽപുറ്റിൽ ബോധം വരുന്നതുവരെ ഇരിക്കാൻ തയ്യാറാകണം? അത് എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടാലേ അവാർഡു കൊടുക്കുകയുള്ളൂ എന്നാണു ഞാൻ മനസിലാക്കിയിരിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക