Image

ബെന്‍സലേം പെരുന്നാളിന്‌ കൊടിയേറി

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 27 October, 2014
ബെന്‍സലേം പെരുന്നാളിന്‌ കൊടിയേറി
ഫാലഡല്‍ഫിയ: ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്‌ കൊടിയേറി. ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന പെരുന്നാള്‍ ആചരണത്തിന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ്‌, അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

ഒക്‌ടോബര്‍ 30-ന്‌ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ ഹൗസില്‍ വൈകിട്ട്‌ 7 മണിക്ക്‌ പ്രാര്‍ത്ഥനാ സംഗമം നടക്കും. 31-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ വിശുദ്ധ കുര്‍ബാന, സുവിശേഷ പ്രസംഗം, ആശീര്‍വാദം എന്നിവ അഭിവന്ദ്യ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടക്കും. നവംബര്‍ ഒന്നാം തീയതി ശനിയാഴ്‌ച 3 മണി മുതല്‍ 6 മണി വരെ `കൂദോശ്‌ ഈത്തോ' ഫാമിലി കോണ്‍ഫറന്‍സ്‌ നടക്കും. റവ.ഫാ. ജോണ്‍ സാമുവേല്‍, റവ. ഡീക്കന്‍ അരുണ്‍ വര്‍ഗീസ്‌ (ഷിക്കാഗോ), ശ്രീമതി നീന മത്തായി (സെന്റ്‌ വ്‌ളാഡിമേഴ്‌സ്‌ സെമിനാരി), റവ. ഡീക്കന്‍ ഏബ്രഹാം ഫിലിപ്പ്‌ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കും. 6 മണിക്ക്‌ സന്ധ്യാ നമസ്‌കാരം, അനുസ്‌മരണ പ്രഭാഷണം, ആശീര്‍വാദം എന്നിവ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടക്കും.

പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ രണ്ടാം തീയതി റവ.ഫാ. ജോണ്‍ സാമുവേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പെരുന്നാള്‍ സന്ദേശവും ഉണ്ടായിരിക്കും. ഭക്തിനിര്‍ഭരമായ പെരുന്നാള്‍ പ്രദക്ഷിണം, മധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാള്‍ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വികാരി ഫാ. ഷിബു മത്തായി ഓഫീസ്‌ (215 639 4132). സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ബെന്‍സലേം പബ്ലിക്‌ റിലേഷന്‍ ഓഫീസര്‍ ജോര്‍ജ്‌ എം. മാത്യു അറിയിച്ചതാണിത്‌.
ബെന്‍സലേം പെരുന്നാളിന്‌ കൊടിയേറി
ബെന്‍സലേം പെരുന്നാളിന്‌ കൊടിയേറി
ബെന്‍സലേം പെരുന്നാളിന്‌ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക