Image

ന്യൂയോര്‍ക്കില്‍ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റി സാഹിത്യ സംവാദം

Published on 25 October, 2014
ന്യൂയോര്‍ക്കില്‍ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റി സാഹിത്യ സംവാദം
ന്യൂയോര്‍ക്കിലെ സന്തൂര്‍ റെസ്റ്റോറന്റില്‍, ശ്രീ ഷിബു ഏലിയാസ്‌ സംഘടിപ്പിച്ച സാഹിത്യസംവാദം ഏറെ ഹൃദ്യമായിരുന്നു. ഔപചാരികതകളില്ലാത്ത ഒരുസാഹിത്യ കൂട്ടായ്‌മയില്‍ ന്യൂയോര്‍ക്കലെ പ്രസിദ്ധരായ സാഹിത്യകാരും (കവികള്‍,കഥാകൃത്തുകള്‍,നിരൂപകര്‍), ദാര്‍ശനികരും പങ്കെടുത്തപ്പോള്‍, നടന്ന സാഹിത്യ ഖനനമനങ്ങളും, ദാര്‍ശനികചിന്തകളും, വിചിന്തനങ്ങളും, പുതുമഉണര്‍ത്തി, എന്തുകൊണ്ടും ഏറെ ശ്രദ്ധേയമായി.

കനേഡിയന്‍ മലയാളി സാഹിത്യകാരനായ ശ്രീ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍ നടന്നത്‌.ഡോക്‌ടര്‍ ഏകെബി പിള്ള, ജോണിന്‍െറ ഡിസി ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച്‌ `സോക്രട്ടീസ്‌ ഒരുനോവലിനെ അധികരിച്ച്‌ ഇപ്രകാരം പ്രസ്‌താവിച്ചു: ഈ നോവല്‍ സംഗ്രഹകലയുടെ ഒരു ഉത്തമസൃഷ്‌ടിയാണെന്നും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള യജഞം സമകാലീന പ്രധാനമാണെന്നും, ഭാഷഅത്യന്തം ഹൃദ്യമാണന്നും ഉത്‌ബോധിപ്പിച്ചു

അദ്ദേഹം തുടര്‍ന്നു-സോക്രട്ടീസിന്‍െറ വ്യക്‌തിപരമായ ജീവിതം തന്നെ സ്‌തുത്യര്‍ഹമാണ്‌. സ്വഭാവ ദൂഷ്യമുണ്ടായിരുന്ന ഭാര്യ സാന്തേപോക്കു മാപ്പു നല്‍കി, വീടുവിട്ടു തെരുവിലേക്കിറങ്ങിയ ആ മഹാദാര്‍ശനികന്‍െറ കഥ വളരെ ലളിതവും സരളവുമായി അവതരിപ്പിച്ചിരിക്കുന്നു. യുവാക്കളെകേന്ദ്രീകരിച-ുകൊണ്ടുള്ളആചിന്തകന്‍െറമഹാപ്രഭാഷണങ്ങള്‍,പുരാതനയവനരുടെ ആഢംബരത്തോടുള്ള ഭ്രമവും, സ്‌ത്രീകളുടെ മേലുള്ള ചൂഷണമനോഭാവങ്ങള്‍ക്കും ,അന്ധവിശ്വാസങ്ങളോടുള്ള കടുത്ത പോരാട്ടമായിരുന്നു. കുറേകൂടി നാടകീയരംഗങ്ങള്‍ സൃഷ്‌ടി ച്ചിരുന്നുവെങ്കില്‍ ഈനോവല്‍ അത്യന്തം ഹൃദ്യമായിരുന്നേനെ എന്നുകൂടി പണ്ഡിതനും ,മാനവികശാത്രജ്‌നുമായ ഡോക്‌ടര്‍ ഏകെ ബാലകൃഷ്‌ണപിള്ള അഭിപ്രായപ്പെട്ടു.മറ്റൊരുനോവല്‍ ഡിസി പ്രകാശനം ചെയ്‌ത`മരണമില്ലാത്തവരുടെ താഴ്‌വര'യെപ്പറ്റി, ഡോക്‌ടര്‍ നന്ദകുമാര്‍ചാണയില്‍ പരാമര്‍ശിച്ചു.

ക്രസ്‌തുവിന്‌ ആയിരത്തി അഞ്ഞൂറുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഫറവോമാരുടെ ജീവിതവും, അവരുടെ വിശ്വാസങ്ങളും, അറിവുകളും, മരണാനന്തര ജീവിതത്തിലേക്ക്‌ തയാറാക്കപ്പെടുന്ന മമ്മിതയാറാക്കലും, പിരമിഡുകളുടെ അതഭുതനിര്‍മ്മാണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അത്യന്തം അറിവ്‌ ഉളവാക്കുന്നവ തന്നെ. മുഷിപ്പില്ലാതെ വായിച്ചുപോകാവുന്ന രചനാതന്ത്രം നോവലിനെഹൃദ്യമാക്കുന്നു. ടൂട്ടാണ്‍ കാമൂണ്‍ എന്ന ബാല ഫറവോയുടെ കഥ, പ്രാചീന ഈജിപറ്റ്‌ വാണിരുന്ന ഫറവോമാരുടെ സംക്ഷിപ്‌തചരിത്രത്തിന്‍െറ ചുരുള്‍ നിവര്‍ത്തുന്നു. സൃഷ്‌ടിയും, മരണാനന്തരജീവിതവും, ആത്മാവിന്‍െറ മൂന്നുചൈതന്യങ്ങളും, പുരാതന ഈജിപ്‌റ്റിന്‍െറ വിജ്‌ഞാനകലവറയുടെ ചെപ്പുതുറന്നുകാട്ടുന്നു, ആഖ്യാനരീതിയെ ബലവത്താക്കുന്നു. ചരിത്രസത്യങ്ങള്‍ ഉണ്ടങ്കില്‍പോലും, ഇതൊരുചരിത്രാഖ്യായിക എന്ന പദവി അര്‍ഹിക്കുന്നുണ്ടോ എന്ന സന്ദേഹമുണ്ട്‌. ഫറവോമാരുടെ വംശപരമ്പരകളെപ്പറ്റികുറേകൂടിവിസ്‌തരിക്കാന്‍കഴിഞ്ഞിരുന്നു എങ്കില്‍ ഈനോവല്‍കുറേകൂടി ഹൃദ്യമായിരുന്നേനെ. ഡോകടര്‍ ജോയി ടി കുഞ്ഞാപ്പു, മറ്റുരണ്ടു നോവലുകളെപറ്റി പരാമര്‍ശിച്ചു.

നെന്മാണിക്യം (നാഷണല്‍ ബുക്ക്‌സ്‌)-ചരിത്രവും, ഭാവനയും കൂട്ടികലര്‍ത്തിയ രചനയില്‍,കാലവും,ദേശവും, കുടുംബവും, സംയോജിപ്പിച്ച്‌ നന്നായി രചിച്ച കൃതി എന്നഭിപ്രായപ്പെട്ടു. വടക്കന്‍ദേശത്ത്‌(കൊച്ചി)നിന്ന്‌ രാജശിക്ഷ ഭയന്ന്‌ തെക്ക്‌ തിരുവിതാകൂറിക്കേ്‌ കുടിയേറിയ മാടമ്പിമാരുടെ കഥക്ക്‌,പി.കേശവദേവിന്‍െറ വാചകവാര്‍ക്കലും, മുട്ടത്തുവര്‍ക്കിയുടെ വര്‍ണ്ണനാമികവും ഉണ്ടന്ന്‌ അദ്ദേഹംഅഭിപായപ്പെട്ടു. ലളിതവും ,സുന്ദരവുമായ കഥന രീതിചിലയിടങ്ങളില്‍ ഫ്‌ളാഷ്‌ബാക്കിലേക്കും ഊളിയിട്ടിറങ്ങുന്നു.

മറ്റൊന്ന്‌, മോശ(പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌) -വളരെ പ്രചാരമുള്ള കഥ എങ്കില്‍ തന്നെ,ജീവചരിത്രവും, ആത്മകഥയും ഇഴപിരിയുന്ന ആഖ്യാനം ശ്രേഷ്‌ഠമെന്നഭിപ്രായപ്പെട്ടു.ജനനം മുതല്‍അന്ത്യംവരെ പ്രഥമ പുരുഷാഖ്യാനം, പുതിയവായനാനുഭവം തന്നെ എന്ന്‌ വിലയിരുത്തി.ചരിത്രത്തില്‍,ഗവേഷണം, കാലനിര്‍ണ്ണയം ശൈലി, കല്‍പ്പനികത, എന്നിവ പരമധ്രാനമെന്നഭിപ്രായപ്പെട്ടു. അതിനുദ്ദാഹരണം നിരത്തിയത്‌-വില്യം ഷെക്‌സിപിയറിന്‍െറ, ജൂലിയസ്‌ സീസറിലെ, ബ്രൂട്ടസും, കാഷ്യസും തമ്മിലുള്ള സംവാദമാണ്‌.ബ്രൂട്ടസ്‌-സമാധാനിക്കൂ! ക്ലോക്കില്‍നോക്കൂ, എത്രയായ്‌ സമയം- കാഷ്യസ്‌-ക്ലോക്കിന്‍െറ സൂചിമൂന്നിലേക്കെത്തുന്നു.

നോക്കൂ!തെറ്റായ കാല നിര്‍ണ്ണയം! അപ്പോള്‍ കാലം-എഡി.44.(അന്ന്‌ ക്ലോക്ക്‌ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല). മറ്റൊരുദ്ദാഹരണം- അരവിന്ദന്‍ൈറ ഒരിടത്ത്‌ എന്ന സിനിമ.(വൈദ്യുതി ഉണ്ടായിരുന്നിട്ടും,വളരെ പണിപ്പെട്ട്‌,അദ്ദേഹം കാലംകാത്തു. എതോഒരുനിഗൂഢസ്‌ഥലത്ത്‌, ചിത്രം ചിത്രീകരിച്ച്‌ഉപസംഹാരമായി ഡോക്‌ടര്‍ ജോയി ടി കുഞ്ഞാപ്പു, അഭിപ്രായപ്പെട്ടു-എഴുത്തുകാരന്‌ ഏതുവിഷയത്തെപ്പറ്റിയും എഴുതാം, എഴുത്തുകാരന്‍െറ അനുഭവസംമ്പത്തിനെ ആശ്രയിച്ച്‌ സാഹിത്യചര്‍ച്ചയില്‍ പ്രമുഖകവികളും, കഥാകൃത്തുകളും, ലേഖകരും പങ്കെടുത്തു ചര്‍ച്ച സജ്ജീവമാക്കി. ശ്രീ പീറ്റര്‍ നീണ്ടൂര്‍, രാജു തോമസ്‌ ,ജോണ്‍ വേറ്റം, ജോര്‍ജ്ജ്‌കോടുകുളഞ്ഞി, മോന്‍സി കൊടുമണ്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ന്യൂയോര്‍ക്കില്‍ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റി സാഹിത്യ സംവാദം ന്യൂയോര്‍ക്കില്‍ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റി സാഹിത്യ സംവാദം ന്യൂയോര്‍ക്കില്‍ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റി സാഹിത്യ സംവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക