Image

17-ാമത് സരസ്വതി അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു

അരവിന്ദാക്ഷന്‍ Published on 25 October, 2014
17-ാമത് സരസ്വതി അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു
ന്യൂയോര്‍ക്ക്: വടക്കെ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ യുവകലാ പ്രതിഭകള്‍ക്കുവേണ്ടി നടത്തുന്ന സരസ്വതി അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്ന് ശനിയാഴ്ച.

സരസ്വതി അവാര്‍ഡ് അറ്റ് ജീമെയില്‍ മുഖാന്തിരം സംഘാടകരുമായി ബന്ധപ്പെടാമെന്ന് മുഖ്യസംഘാടകനായ ജോജോ തോമസ് അറിയിച്ചു.

നവംബര്‍ 15 ന് ക്യൂന്‍സിലെ ഗ്ലീനോക്‌സ് സയന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിഭാഗങ്ങളിലായി പ്രീ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ തലത്തില്‍ 17ാം മത് സരസ്വതി അവാര്‍ഡിനായി കുട്ടികള്‍ മത്സരിക്കുന്നതാണ്.

ഇതിനകം പ്രതിഭ തെളിയിച്ചിട്ടുളള കുട്ടികള്‍ക്ക് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം ഭാഷാ ഗാനങ്ങള്‍, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ഉപകരണ സംഗീതം എന്നിവയില്‍ വിവിധ ദേശ -ഭാഷാ പരിജ്ഞാനികളായവരുമായി മത്സരിച്ച് വിജയിക്കുന്നതിനുളള വേദിയാണ് സരസ്വതി അവാര്‍ഡ് ഒരുക്കുന്നത്.

വിജയികളേയും മത്സരാര്‍ഥികളേയും നവംബര്‍ 15 വൈകിട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുന്നതാണ്. ഇന്ത്യന്‍ കലകളുടെ പ്രചരണത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ നൃത്ത - സംഗീത അധ്യാപകരെ തദവസരത്തില്‍ ആദരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 516 455 9739; saraswathiawards@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക