Image

പിറവം സംഗമം വര്‍ണ്ണാഭമായി

ബാബു തുമ്പയില്‍ Published on 25 October, 2014
പിറവം സംഗമം വര്‍ണ്ണാഭമായി
നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല കുടുംബങ്ങളുടെ കൂട്ടായ്മയായ പിറവം നേറ്റീവ്‌സ് അസ്സോസിയേഷന്റെ 20-മത് കുടുംബസംഗമം ന്യൂയോര്‍ക്കിലെ, ക്യൂന്‍സില്‍ വച്ച് നടത്തപ്പെട്ടു. മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ രക്ഷാധികാരി വെ.റെവ.ഫാ. ചെറിയാന്‍ നീലാങ്കന്‍ ആമുഖപ്രസംഗം നടത്തി. പിറവം സംഗമത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബങ്ങളുടെ കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചും അച്ചന്‍ വിശദമായി സംസാരിച്ചു. പിറവം സംഗമത്തിന്റെ ആദ്യകാലപ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബങ്ങളുടെ കൂട്ടായ്മകളുടെ ആവശ്യക്തയെക്കുറിച്ചും അച്ചന്‍ വിശദമായി സംസാരിച്ചു.

പിറവം സംഗമത്തിന്‌റെ ആദ്യകാല സംഘാടകനായ ഐസക് ജോണിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഈ സംഗമത്തിന്റെ ആദ്യ പ്രസിഡന്റായ ബിനോയ് തെന്നശേരില്‍ ഈ കൂട്ടായ്മയുടെ തുടക്കത്തെക്കുറിച്ച് സംസാരിച്ചു. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ബഹു. വര്‍ഗീസ് മാണിക്കാട്ട് അച്ചന്‍, ഇട്ടന്‍പിള്ള അച്ചന്‍ തങ്ങളുടെ പിറവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചു. പൗരസ്ത്യ ദേശത്ത് നിന്നും ഉണ്ണിയേശുവിനെ കാണാനായി പുറപ്പെട്ട വിശുദ്ധ രാജാക്കന്മാരുടെ പാദമുദ്രകള്‍ പതിഞ്ഞ സ്ഥലമാണ് പിറവം എന്നും, പിറവിയുമായി ബന്ധപ്പെടുത്തിയാണ് ഈ മഹത്വവും, പുരാതനവുമായ സ്ഥലത്തിന് പിറവം എന്ന പേരു വീണതെന്നും മാണിക്കാട്ട് അച്ചന്‍ വിശദീകരിച്ചു. പിറവത്തിന്റെ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആശംസകളായിരുന്നു എഴുത്തുകാരനായ മനോഹര്‍ തോമസ് നടത്തിയത്.

 പിറവത്തിന്റെ സ്വന്തം മന്ത്രി അനൂപ് ജേക്കബിന്റെ ആശംസകള്‍ അറിയിച്ചത് ഫൊക്കാനയുടെ മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ ഐസക്കായിരുന്നു. ഓരോ പിറവം നിവാസിയും പിറവത്ത് ചെയ്യേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോണ്‍ സംസാരിച്ചു. പിറവം പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബിന്റെ ആശംസകള്‍ അറിയിച്ചു.  ജിമ്മി കൊളങ്ങായില്‍, പഞ്ചായത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുതിയ വികസന പരിപാടികളെക്കുറിച്ച് സംസാരിച്ചു. കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാംപുറം ക്ലീന്‍ പിറവത്തെക്കുറിച്ച് സംസാരിച്ചു. മലങ്കരടിവി ഡയറക്ടര്‍ ഏലിയാസ് വര്‍ക്കി, അമില്‍ പോള്‍, സിടിവി ഡയറക്ടര്‍ ടോസ്സിന്‍ പെരുമ്പലത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ആരോണ്‍ ജെയിംസ് കൊളങ്ങായിലിന്റെ റാപ്പ് സംഗീതം കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഹരം ആയി. ഏലി പൗലോസ് വലിയ കട്ടയിലും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട് പിറവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണമായി. കലാപരിപാടികള്‍ നടത്തിയ റൂബിന്‍ ജെസ്സ്‌ലിന്‍, എഡ് വിന്‍, കെവിന്, കെസിയ, ലിക്‌സിന്‍ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. ചെയര്‍മാന്‍ നീലാങ്കന് അച്ചനും, അദ്ദേഹത്തിന്റെ സഹോദരി വല്‍സ തോമസും ചേര്‍ന്ന് പാടിയ പഴയ ഗാനം വളരെ മധുര സ്മരണയായി. ബെന്‍ ജേക്കബ് തന്റെ കഴിവ് ഗിത്താറില്‍ കാണിച്ചപ്പോള്, ജോഷയും ക്രിസ്റ്റിയും തങ്ങളുടെ പിറവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു.

12-#ാ#ം ക്ലാസ്സില്‍ പ്രശസ്ത വിജയം നേടിയ ബ്ലെസ്സന്‍ ഷാജു, ബെന്‍ തോമസ്, സുരാഹ് ബാബു എന്നിവര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പിറവത്തെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തുള്ളവരെ പ്രത്യേകം ആദരിച്ചു. ഷാജി കീരിശേരിലും, ഷാജു കുഞ്ഞമ്മാട്ടലും പിറവത്തു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനായി പ്രവര്‍ത്തിച്ചു. ധനശേഖരണത്തിനായി നടത്തിയ റാഫിള്‍ സമ്മാനം നേടിയത് ജയ്‌സണ്‍ പുത്തൂരനായിരുന്നു.
പിറവം സംഗമത്തില്‍ എത്തി ഇതിനെ വിജയിപ്പിച്ച എല്ലാ കുടുംബങ്ങളോടുമുള്ള നന്ദി പിറവം നേറ്റീവ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ജെയ്‌നമ്മ അബ്രഹാം പെരുമ്പലത്ത് രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്‌റ് ബാബു തുമ്പയില്‍ അദ്ധ്യക്ഷനായിരുന്നു.

2015 ലെ പിറവം സംഗമം ക്യൂന്‍സില്‍ വച്ച് ഒക്‌ടോബര്‍ 10, 2015 ന് നടത്താനും യോഗം തീരുമാനിച്ചു. 2015 ലെ ഭാരവാഹികളായി പ്രസിഡന്റ് ബാബു തുമ്പയില്‍, സെക്രട്ടറി ജെയ്‌നമ്മ എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തതായി രക്ഷാധികാരി ബഹു. നീലങ്കാല്‍ അച്ചന്‍ അറിയിച്ചു. പിറവത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ജോണ്‍ ഐസക്ക്, ജോസ് കാടാപുറം, ജിമ്മി കൊളങ്ങായില്‍ എന്നിവരെ തെരഞ്ഞെടുത്തു. 2014-ലെ സംഗമത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച അബ്രഹാം പെരുമ്പലത്ത്, ബേബി കൊളങ്ങായില്‍, കുര്യക്കോസ് പാറശേരില്‍, വര്‍ക്കി പൗലോസ് വെള്ളുകാട്ടില്‍, എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
പിറവം സംഗമം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക