Image

ഒക്‌ടോബര്‍ 18 ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രഹാമിന്റേതെന്ന് സ്ഥിരീകരണം

പി.പി.ചെറിയാന്‍ Published on 25 October, 2014
ഒക്‌ടോബര്‍ 18 ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രഹാമിന്റേതെന്ന് സ്ഥിരീകരണം
വിര്‍ജീനിയ : സെപ്റ്റംബര്‍ 13 ന് അപ്രത്യക്ഷയായ വിര്‍ജീനിയ യൂണിവേഴ്‌സിറ്റി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ഹന്നാ ഗ്രഹാമിന്റെ മൃതദേഹത്തിനു വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു.

സെപ്റ്റംബര്‍ 13 രാത്രി കൂട്ടുകാരുമൊത്ത് നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത് താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ് ഹന്നാ അപ്രത്യക്ഷയായത്. ആയിരക്കണക്കിന് വാളണ്ടിയര്‍മാര്‍ രാത്രിയും പകലും തിരിച്ചില്‍ നടത്തിയതിന്റെ ഫലമായി ഒരു മാസത്തിനുശേഷം ഒക്‌ടോബര്‍ 18 ന് ഹന്നായുടെ ക്യാംപസില്‍ നിന്നും ഏകദേശം 12 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞ വീട്ടില്‍ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ഹന്നായുടേതാണിതെന്ന് സംശയം ഉണ്ടായിരുന്നുവെങ്കിലും വിശദമായ പരിശോധനകള്‍ക്കുശേഷം ഒക്‌ടോബര്‍ 24 നാണ് അധികൃതര്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കണ്ടെടുത്ത ശരീരാവയവങ്ങള്‍ ഹന്നാ ഗ്രഹാമിന്റേതാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് തുടര്‍ന്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹന്നയെ തട്ടികൊണ്ടു പോയ കുറ്റം ആരോപിച്ചു അറസ്റ്റ് ചെയ്ത വിര്‍ജീനിയ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ജെസി മാത്യു (32), 2009 ല്‍ അപ്രത്യക്ഷയായ മോര്‍ഗന്‍ ഹാരിംഗ്ടണ്‍ എന്ന വിര്‍ജീനിയ ടെക്ക് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസിലും അന്വേഷണം നേരിടുകയാണ് . വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ മൂന്ന് വിദ്യാര്‍ഥികളാണ് കാണാതായത്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇതിനിടെ കണ്ടെടുത്തിരുന്നു. മൂന്നു കേസിലും പ്രതികളെ പ്രതികൂടി നിയമത്തിനു മുമ്പില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒക്‌ടോബര്‍ 18 ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രഹാമിന്റേതെന്ന് സ്ഥിരീകരണംഒക്‌ടോബര്‍ 18 ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രഹാമിന്റേതെന്ന് സ്ഥിരീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക