Image

മുന്‍കാല തമിഴ് നടന്‍ എസ്.എസ് രാജേന്ദ്രന്‍ അന്തരിച്ചു

Published on 24 October, 2014
മുന്‍കാല തമിഴ് നടന്‍ എസ്.എസ് രാജേന്ദ്രന്‍ അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമകളിലെ മുന്‍കാല നടന്‍ എസ്.എസ് രാജേന്ദ്രന്‍ (85) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജേന്ദ്രനെ ഇന്നലെയാണ് ചെന്നൈയിലെ മീനാക്ഷി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1952ല്‍ പരാശക്തി എന്ന ചിത്രത്തിലുടെ കോളിവുഡില്‍ എത്തിയ രാജേന്ദ്രന്‍ രാധ കണ്ണെര്‍, റങ്കൂണ്‍ രാധ, ശിവഗംഗായ് സീമായി തുടങ്ങി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. എം.ജി രാമചന്ദ്രനും ശിവാജി ഗണേശനുമൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തില്‍ നിന്നും മാറിയ ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെള്ളിത്തിരയില്‍ നിന്നും നിയമസഭയില്‍ എത്തിയ ആദ്യ വ്യക്തിയും രാജേന്ദ്രനാണ്. എസ്.എസ്.ആര്‍ പങ്കജം എന്ന പേരില്‍ സിനിമ തീയേറ്റര്‍, സ്റ്റുഡിയോ, റിക്കോര്‍ഡിംഗ് തീയേറ്റര്‍ തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക