Image

ഡല്‍ഹി ശാസ്ത്രി പാര്‍ക്കില്‍ തീപിടുത്തം

Published on 24 October, 2014
ഡല്‍ഹി ശാസ്ത്രി പാര്‍ക്കില്‍ തീപിടുത്തം
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹി ശാസത്രി പാര്‍ക്കിലെ ചേരികളില്‍ തീപിടുത്തം. അമ്പതോളം കുടിലുകള്‍ കത്തിനശിച്ചു. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 14 യുണിറ്റുകള്‍ എത്തി 11.30 ഓടെ തീയണച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. പ്ലാസ്റ്റികും തടികളും തീ കത്തിപ്പടരാന്‍ ഇടയാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക