Image

ന്യൂയോര്‍ക്കില്‍ ആദ്യ ഇബോള വൈറസ് രോഗി ഡോക്ടര്‍ ക്രെയ്ഗ് സ്‌പെന്‍സര്‍

പി.പി.ചെറിയാന്‍ Published on 24 October, 2014
ന്യൂയോര്‍ക്കില്‍ ആദ്യ  ഇബോള വൈറസ് രോഗി ഡോക്ടര്‍  ക്രെയ്ഗ് സ്‌പെന്‍സര്‍
ന്യൂയോര്‍ക്ക് : ഇംബോള രോഗികളെ ശുശ്രൂഷിച്ചതിനുശേഷം ഘനിയായില്‍ നിന്നും ഒക്‌ടോബര്‍ 17ന് ജോണ്‍ എഫ് കെന്നഡി എയര്‍ പോര്‍ട്ടില്‍ എത്തിചേര്‍ന്ന ഡോക്ടര്‍ ക്രെയ്ഗ സ്‌പെന്‍സര്‍ക്കു (33) ഇബോള വൈറസ് രോഗം പിടിപെട്ടത്തായി ഒക്‌ടോ.23 വ്യാഴാഴ്ച ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.

പനിയും, ഛര്‍ദിയും, തളര്‍ച്ചയും, വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ബെല്ലവെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഡോക്ടറെ ഐസലേറ്റ് ചെയ്തിരിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനുശേഷം ജോഗിങ്ങിനും, റസ്റ്റോറന്റുകളിലും, ബോളിംഗിനും, സമ്പവേകളിലും യഥേഷ്ടം സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ വൈറസ് വ്യാപിക്കുവാനുള്ള സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഇതില്‍ പരിഭ്രാന്തരാകേണ്ടെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ പത്രപ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

സ്‌പെന്‍സറുമായി ബന്ധപ്പെട്ട മൂന്നുപേര്‍ (ഭാര്യയുള്‍പ്പെടെ) പ്രത്യേക നിരീക്ഷണത്തിലാണ്.
ഘനിയായിലെ ചികിത്സകള്‍ക്കുശേഷം ഡോക്ടര്‍ ഒക്‌ടോബര്‍ 12ന് അവിടെനിന്നും പുറപ്പെട്ട് യൂറോപ്പു വഴിയാണ്  ജോണ്‍. എഫ്.കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിചേര്‍ന്നത്. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷ്ണര്‍ പറഞ്ഞു.

ഇന്ന് ഉച്ചതിരിഞ്ഞു ന്യൂയോര്‍ക്ക് ഫയര്‍ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. രോഗം വ്യാപകമാതിരിക്കുന്നതിന് ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ ബില്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ആദ്യ  ഇബോള വൈറസ് രോഗി ഡോക്ടര്‍  ക്രെയ്ഗ് സ്‌പെന്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക