Image

ഭീകരരുടെ ഭീഷണിക്ക് വഴങ്ങില്ല: സ്റ്റീഫന്‍ ഹാര്‍പര്‍

Published on 23 October, 2014
ഭീകരരുടെ ഭീഷണിക്ക് വഴങ്ങില്ല: സ്റ്റീഫന്‍ ഹാര്‍പര്‍
ഒട്ടാവ: ഭീകരവാദികളുടെ ഭീഷണിക്ക് കനേഡിയന്‍ ജനത വഴങ്ങില്ലെന്ന്  പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകര വിരുദ്ധ പോരാട്ടം ശക്തിപെടുത്തുമെന്നും ഹാര്‍പര്‍  പറഞ്ഞു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

തോക്കുമായി ഇന്നലെ പാര്‍ലമെന്റ് ആക്രമിച്ചത് മൈക്കല്‍ സെഹഫ് ബിബൂ എന്ന മുപ്പത്തി രണ്ടുകാരനാണെന്ന് കനേഡിയന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടയാളാണ്. കനേഡിയന്‍ യുദ്ധസ്മാരകത്തില്‍ കാവല്‍ നിന്നിരുന്ന സൈനികനെ വെടിവച്ചു പരിക്കേല്പിച്ചശേഷമായിരുന്നു ഇയാളുടെ പാര്‍ലമെന്റ് ആക്രമണം.  അക്രമിക്ക് ഐസിസുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നോബല്‍ ജേതാവായ  മലാലയ്ക്ക് കാനഡ ഓണററി പൗരത്വം നല്‍കാനിരിക്കെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആക്രമണം. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരം അടച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക