Image

നൈജീരിയയില്‍ ബോക്കോ ഹറാം വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി

Published on 23 October, 2014
നൈജീരിയയില്‍ ബോക്കോ ഹറാം വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി
അബുജ: നൈജീരിയയില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാം വീണ്ടും നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്രെ വടക്ക്കിഴക്കന്‍ സംസ്ഥാനമായ അദമാവയിലാണ് സംഭവം. ഇവിടുത്തെ രണ്ട് ഗ്രാമങ്ങളില്‍ നിന്നും നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും ബോക്കോഹറാം കടത്തിക്കൊണ്ടു പോയെന്ന് ഗ്രാമീണര്‍ പറഞ്ഞു. എന്നാല്‍,? ഇക്കാര്യം അധികാരികള്‍ സ്ഥിരീകരിച്ചിട്ടില്ല. 

ഏപ്രിലില്‍ ഒരു സ്‌കൂള്‍ ആക്രമിച്ച് ഇരുന്നൂറിലധികം പെണ്‍കുട്ടികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഭീകരരുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്നാണ് കഴിഞ്ഞയാഴ്ച നൈജീരിയന്‍ ഭരണകൂടം അവകാശപ്പെട്ടത്. ഏപ്രിലില്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടികളെ ബോക്കോ ഹറാം വിട്ടയയ്ക്കുമെന്നും സൈന്യം അവകാശപ്പെടുകയുണ്ടായി. ഇതിനു പിന്നാലെയുണ്ടായ പുതിയ തട്ടിക്കൊണ്ടുപോകല്‍ സംഭവം ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക