Image

മന്ത്രിമാരുടെ വാക്കാലുള്ള ഉത്തരവുകള്‍ അനുസരിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് പി.എം.ഒയുടെ നിര്‍ദ്ദേശം

Published on 23 October, 2014
മന്ത്രിമാരുടെ വാക്കാലുള്ള ഉത്തരവുകള്‍ അനുസരിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് പി.എം.ഒയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും അവരുടെ പേഴ്‌സണല്‍ സ്റ്റാഫുകളും നല്‍കുന്ന വാക്കാലുള്ള ഉത്തരവുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. രേഖാമൂലമുള്ള ഉത്തരവുകള്‍ ലഭിച്ച ശേഷം മതി നടപടി എടുക്കാനെന്നും കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നു. 

അടുത്തിടെ മന്ത്രിമാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കുന്നത് കൂടി വരുന്നതായുള്ള ആക്ഷേപങ്ങളെ തുടര്‍ന്നാണ് പുതിയ നടപടി. തീരുമാനങ്ങള്‍ എടുക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുത്തുക കൂടി ഇപ്പോഴത്തെ നിര്‍ദ്ദേശത്തിനുണ്ട്. 

മന്ത്രിമാരോ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളോ ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍  നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ അക്കാര്യം ഉടന്‍ തന്നെ സെക്രട്ടറിയോ അല്ലെങ്കില്‍ മേധാവി ആരാണോ അവരുടെ ശ്രദ്ധയില്‍ പെടുത്തണം. നിയമങ്ങള്‍,? ചട്ടങ്ങള്‍,? നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണെങ്കില്‍ സെക്രട്ടറിയെയാണ് അറിയിക്കേണ്ടതെന്നും ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നു. 

മന്ത്രിമാര്‍ വിദേശയാത്രയിലോ അസുഖങ്ങള്‍ കാരണമോ ഓഫീസില്‍ വരാതിരിക്കുകയാണെങ്കില്‍,? ടെലഫോണിലൂടെ അനുമതി വാങ്ങിയ ശേഷം െ്രെപവറ്റ് സെക്രട്ടറിയില്‍ നിന്ന് രേഖാമൂലം ഉത്തരവ് വാങ്ങണം. മന്ത്രി ഓഫീസില്‍ മടങ്ങിയെത്തിയ ശേഷം ഇതിന് മന്ത്രിയില്‍ നിന്ന് അംഗീകാരവും നേടിയിരിക്കണം.  

ഇതു കൂടാതെ എല്ലാ മന്ത്രാലയത്തിലെയം ജൂനിയറായ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റരീതി സംബന്ധിച്ച പരിശീലനവും ആഴ്ച തോറും നല്‍കാനും മെമ്മോറാണ്ടത്തില്‍ നിര്‍ദ്ദേശമുണ്ട്. ഒരു മണിക്കൂര്‍ നീളുന്ന പരിശീലന പരിപാടി ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക