Image

കണ്ടാല്‍ ഭീകരന്‍,പക്ഷേ... പഞ്ചപാവമാണ് കെയിം

Published on 23 October, 2014
കണ്ടാല്‍ ഭീകരന്‍,പക്ഷേ... പഞ്ചപാവമാണ് കെയിം
മെക്‌സികോസിറ്റി : കണ്ടാല്‍ ആരും പേടിച്ചുപോകും. ഡ്രാക്കുളയുടെ തനിപ്പകര്‍പ്പ്. കണ്ണുകള്‍ക്ക് പുറത്ത് കറുത്ത ടാറ്റൂ പതിച്ചിരിക്കുന്നു. മുഖത്തും ശരീരത്തിന്റെ  പലഭാഗങ്ങളിലും നിരവധി മുഴകള്‍. പോരാത്തതിന് മുഖം തുളച്ച് നിറയെ ആഭരണങ്ങള്‍ ചാര്‍ത്തിയിരിക്കുന്നു... കെയിം മോര്‍ട്ടിസ് ആണ് ഈ അഭിനവ ഡ്രാക്കുള. 

സുന്ദരനായിരുന്ന കെയിം വളരെ കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ രൂപത്തില്‍ ശരീരത്തെ ആക്കിയത്. പതിനൊന്നുവര്‍ഷമാണ് ഇതിനുവേണ്ടിവന്നത്. മകന്റെ രൂപംകണ്ട് പേടിച്ചതോടെ ഉറച്ച മതവിശ്വാസികളായ മാതാപിതാക്കള്‍  കെയിമിനെ  പുറത്താക്കി. അതോടെ പെരുവഴിയിലായ  കെയിമിന് ഇപ്പോള്‍ മെക്‌സിക്കോയിലെത്തി ഡി.ജെ. ആകാനാണ് ആഗ്രഹം. ഈ ആഗ്രഹത്തിന് കാരണവും അയാള്‍  പറയുന്നു. ഇത്തരം വേഷം കെട്ടലുകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മെക്‌സിക്കോകാര്‍.
ഡ്രാക്കുളയെപ്പോലെയാകാന്‍ ഒത്തിരി പണം പൊട്ടിച്ച കെയിം അതിനായി ചെയ്ത കഠിനാധ്വാനവും ചില്ലറയല്ല. ശരീരത്തിന്റെ പലഭാഗങ്ങളിലും കൊമ്പുകള്‍ ഇംപ്‌ളാന്റുകള്‍ ഉപയോഗിച്ച് പിടിപ്പിച്ച് വളര്‍ത്തിയെടുത്തു. ഇതിനൊപ്പം ദേഹമാസകലം പേടിപ്പെടുത്തുന്ന ടാറ്റൂകളും പതിപ്പിച്ചു. ചുണ്ടുകളിലും കവിളുകളിലും തുളയിട്ട് ആഭരണങ്ങളും പിടിപ്പിച്ചു. ഈ ഭീകരരൂപത്തിനൊപ്പം ഭീകരത ഇരട്ടിയായി കാണിക്കുന്ന തരത്തിലുള്ള കോട്ടും ഹെയര്‍സ്‌റ്റൈലും കൂടി ആയപ്പോള്‍ എല്ലാം ഒ.കെയായി.

തന്നെ ആദ്യമായി കാണുന്നവര്‍ പേടിച്ചുവിറയ്ക്കണമെന്നാണ് കെയിമിന്റെ ആഗ്രഹം. പക്ഷേ അത് ഇതുവരെ സാധിച്ചിട്ടില്ല. കെയിമിനെ കാണുമ്പോള്‍ എല്ലാവര്‍ക്കും കൗതുകം മാത്രം. എന്തിനാ ഇങ്ങനെ വേഷം കെട്ടുന്നത്. കൊമ്പുകളില്‍ തൊട്ടാല്‍ വേദനിക്കുമോ, കൊമ്പുകള്‍ വളരുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് അവര്‍ക്ക് താത്പര്യം. ഒരു കൗതുകം എന്നതിനപ്പുറം  കെയിമിന്റെ രൂപത്തിനോട് മിക്കവര്‍ക്കും വെറുപ്പാണ്. 

പക്ഷേ, ഈ വികൃതരൂപം ഇഷ്ടപ്പെടുന്ന ഒരാളുണ്ട്, കെയിമിന്റെ കൂട്ടുകാരി ഗിസേല. അവരും ഡി.ജെയാണ്. തന്റെയും ശിസേലയുടെയും മനോഹരമായ ഫ്യൂഷന്‍ സംഗീതവും തന്റെ രൂപവും നിരവധിപേരെ ആകര്‍ഷിക്കുമെന്നാണ് കെയിമിന്റെ വിശ്വാസം. കണ്ടാല്‍ ഇത്ര ഭീകര രൂപിയാണെങ്കിലും പഞ്ചപാവമാണ് കെയിം എന്നാണ് അയാളോട് അടുപ്പമുള്ളവര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക