Image

വൈറ്റ്ഹൗസിന്‍്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

Published on 23 October, 2014
വൈറ്റ്ഹൗസിന്‍്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്‍്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. മതില്‍ ചാടിക്കടന്നയാളെ വൈറ്റ്ഹൗസിലെ കാവല്‍നായക്കളാണ് പിടികൂടിയത്. മെരിലന്‍ഡ് സ്വദേശിയായ ഡോമിനിക് അഡെസെന്യ (23) ആണ് അറസ്റ്റിലായത്.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാള്‍ നിരായുധനായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് എഡ്വിന്‍ ഡോനോവാന്‍ അറിയിച്ചു. വൈറ്റ്ഹൗസിന്‍റെ നോര്‍ത്ത് ലോണില്‍ വച്ചാണ് ഇയാള്‍ കാവല്‍നായക്കളുടെ പിടിയിലായത്. ഇയാളുടെ ആക്രമണത്തില്‍ കാവല്‍ നായ്ക്കള്‍ക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 19ന് മതില്‍ ചാടിക്കടന്ന് വൈറ്റ്ഹൗസ് കെട്ടിടം വരെ എത്തിയ ഇറാഖ് പൗരന്‍ ഒമര്‍ ഗോണ്‍സാലസ് എന്നയാളെയും സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഈ സംഭവത്തത്തെുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രസിഡന്‍റിന്‍െറ സുരക്ഷാചുമതലയുണ്ടായിരുന്ന ജൂലിയ പിയേഴ്സണ്‍ രാജിവച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക