Image

വെല്ലൂരില്‍ മിനിവാന്‍ മറിഞ്ഞ്‌ ഏഴുപേര്‍ മരിച്ചു

Published on 23 October, 2014
വെല്ലൂരില്‍ മിനിവാന്‍ മറിഞ്ഞ്‌ ഏഴുപേര്‍ മരിച്ചു
വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ മിനിവാന്‍ മറിഞ്ഞ്‌ ഏഴുപേര്‍ മരിച്ചു. മുപ്പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. വെല്ലൂരില്‍ നിന്ന്‌ വരുതലാംപെട്ടിയിലേക്കു പോകുകയായിരുന്ന വാനാണ്‌ അപകടത്തില്‍പെട്ടത്‌. അമ്പതോളം പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റവരെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക