Image

തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു മാത്യു മര്‍തോമ നല്‍കിയ ഹര്‍ജി കോടതി തള്ളി

Published on 23 October, 2014
തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു മാത്യു മര്‍തോമ നല്‍കിയ ഹര്‍ജി കോടതി തള്ളി
ന്യൂയോര്‍ക്ക്: ഓഹരിവിപണി തട്ടിപ്പുകേസില്‍ ഒന്‍പതു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട മാത്യു മര്‍തോമ (40), തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ കഴിഞ്ഞ മാസമാണു മാത്യു മര്‍തോമയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. 93 ലക്ഷം ഡോളര്‍ പിഴ ഈടാക്കാനും വിധിച്ചിരുന്നു.

മര്‍തോമയുടെ ജയില്‍ശിക്ഷ അടുത്തമാസം പത്തിനാണ് ആരംഭിക്കുക. അപ്പീല്‍ നല്‍കുന്നതു പരിഗണിച്ച്, ശിക്ഷ നടപ്പാക്കല്‍ നീട്ടിവയ്ക്കണമെന്നായിരുന്നു മര്‍തോമയുടെ ആവശ്യം. എന്നാല്‍, മര്‍തോമയ്‌ക്കെതിരെ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹര്‍ജി നല്‍കാനായി, ജയില്‍ ശിക്ഷ തുടങ്ങുന്ന തീയതി ഡിസംബര്‍ രണ്ടിലേക്കു നീട്ടണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക