Image

സ്മാര്‍ട്ട്‌സിറ്റിക്ക് പാരിസ്ഥിതിക അനുമതി; രണ്ടാംഘട്ട നിര്‍മാണം ഉടനെന്ന് സി.ഇ.ഒ.

Published on 23 October, 2014
സ്മാര്‍ട്ട്‌സിറ്റിക്ക് പാരിസ്ഥിതിക അനുമതി; രണ്ടാംഘട്ട നിര്‍മാണം ഉടനെന്ന് സി.ഇ.ഒ.
കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് പൂര്‍ണമായും പാരിസ്ഥിതിക അനുമതിയായി. ആറര ലക്ഷം ചതുരശ്രയടിയുള്ള ആദ്യ കെട്ടിടത്തിന്റെ നിര്‍മാണത്തിന് മാത്രമാണ് ഇതുവരെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നത്. 

246 ഏക്കറിനും പൂര്‍ണമായി പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ രണ്ടാംഘട്ട നിര്‍മാണവും ഉടന്‍ തുടങ്ങുമെന്ന് സ്മാര്‍ട്ട്‌സിറ്റി സി.ഇ.ഒ. ജിജോ ജോസഫ് പറഞ്ഞു. ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക