Image

സാന്‍ഹൊസെയില്‍ പത്രോസ് ചമ്പക്കര അച്ചനു സ്വീകരണം നല്‍കി

വിവിന്‍ ഓണശ്ശേരില്‍ Published on 23 October, 2014
സാന്‍ഹൊസെയില്‍ പത്രോസ് ചമ്പക്കര അച്ചനു സ്വീകരണം നല്‍കി
സാന്‍ഹൊസെ : സെന്റ് മേരീസ് ഇടവക വികാരിയായി താമ്പാ ഫ്‌ളോറിഡായില്‍ നിന്നും വന്ന പത്രോസ് ചമ്പക്കര അച്ചനും കൈക്കാരന്‍മാരായ അസി പറത്തറ, വിന്‍സ് പുളിക്കല്‍, ജാക്‌സണ്‍ പുറയംപള്ളില്‍, ഫാ.ജോസ് ഇല്ലികുന്നുംപുറം എന്നിവര്‍ ചേര്‍ന്ന്, ഓക്കലണ്ട് എയര്‍പോര്‍ട്ടില്‍ ചെന്നു ബൊക്ക നല്‍കി സ്വീകരിച്ചു.

ഒക്‌ടോബര്‍ 19 ഞായറാഴ്ച ഔദ്യോഗികമായി ഇടവക വികാരിയായി പത്രോസ് അച്ചന്‍ ചാര്‍ജ് എടുക്കുകയും പത്രോസ് അച്ചനെ സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ഇടവകാരിയിലേക്കു സ്വാഗതം ചെയ്തു കൈക്കാരന്‍ ജാക്‌സണ്‍ പുറയംപള്ളില്‍ സ്വീകരിച്ചു.

നമ്മളെല്ലാവരും വിശ്വാസത്തില്‍ വളരമെന്നും, നിങ്ങളെ എല്ലാവരെയും ദൈവത്തിലേയ്ക്കു അടിപ്പിക്കുന്നതിനും, വിശ്വാസത്തില്‍ വളര്‍ത്തുന്നതുമാണ് തന്റെ ദൗത്യം എന്ന് അച്ചന്‍ മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി.


സാന്‍ഹൊസെയില്‍ പത്രോസ് ചമ്പക്കര അച്ചനു സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക