Image

മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷ് അപ്രത്യക്ഷനായി

പി.പി.ചെറിയാന്‍ Published on 22 October, 2014
 മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷ് അപ്രത്യക്ഷനായി
സിയാറ്റില്‍ : ഇന്ത്യന്‍ വംശജനായ മൈക്രോ സോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ കഴിഞ്ഞ ആഴ്ച മുതല്‍ കാണാനില്ലെന്ന് സിയാറ്റില്‍ പോലീസ്. ഒക്‌ടോബര്‍ 15ന് വാഷിംഗ്ടണ്‍ റെഡ്‌മോണ്ടിലുള്ള മൈക്രോ സോഫ്റ്റ് ക്യാമ്പസിലാണ് കൃഷ്ണയെ അവസാനമായി കണ്ടത്. ജോലിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കൃഷ്ണയുടെ കാര്‍ ഡിസെപ്ഷന്‍ പാസ്സ് ബ്രിഡ്ജില്‍ ഒക്‌ടോ.20 ന് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.

കൂട്ടുകാരുമൊത്ത് സിയാറ്റില്‍ ട്രിവ്യയ നൈറ്റില്‍ പങ്കെടുത്തതായി പറയപ്പെടുന്നു.
തിങ്കളാഴ്ചയാണ് കൃഷ്ണയെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്.

ഡിസിപ്ഷന്‍ പാസ് ബ്രിഡ്ജ് വളരെ അപകടം പിടിച്ച സ്ഥാനമാണെന്നും, ഓരോ വര്‍ഷവും ഇവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും പോലീസ് വക്താവ് ഡ്രു ഫൗള്‍ മാധ്യമത്തോട് പറഞ്ഞു.

കൃഷ്ണയെ കണ്ടുപിടിക്കുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു.
അഞ്ചടി 8 ഇഞ്ച് ഉയരം 160 പൗണ്ട് തൂക്കവുമുള്ള കൃഷ്ണയെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി 202625 5011 നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


 മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷ് അപ്രത്യക്ഷനായി
 മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷ് അപ്രത്യക്ഷനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക