Image

പാസ്റ്റര്‍ ജോയി ഏബ്രഹാമിനെ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു

രാജന്‍ ആര്യപ്പള്ളില്‍ Published on 22 October, 2014
പാസ്റ്റര്‍ ജോയി ഏബ്രഹാമിനെ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു
ഫ്‌ളോറിഡ: ഐ.പി.സി. നോര്‍ത്ത്അമേരിക്ക സൗത്ത് ഈസ്റ്റ്‌റീജിയന്റെ 2014-ലെ വാര്‍ഷീക കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ജനറല്‍ബോഡിയില്‍ റീജിയന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. ജോയി ഏബ്രഹാമിനെ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗമായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ (യു.എസ്.എ - കാനഡ) കൗണ്‍സില്‍ സെക്രട്ടറി, പിസിനാക്ക് നാഷണല്‍കണ്‍വീനര്‍, ഐ.പി.സി. ഫാമിലികോണ്‍ഫറന്‍സ് നാഷണന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടള്ള ഇദ്ദേഹം ഇപ്പോള്‍ ഫ്‌ളോറിഡായിലുള്ള ബെഥേല്‍ ഐ.പി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകനാണ്.

പി.വൈ.പി.എ കേരളസംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടിയ ഇദ്ദേഹം 1973-ല്‍ ബൈബിള്‍ പ0നത്തിനായി അമേരിക്കയില്‍ എത്തി. ഇവിടിത്തെ വിവിധ വൈദീക സ്ഥാപനങ്ങളില്‍ നിന്നും എം.എ, എം.ടി.എച്ച്, പി.എച്ച്ഡി എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അമേരിക്കയിലെ ബൈബിള്‍ കോളജുകളിലും, സെമിനാരിയിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള കര്‍ത്രുദാസന്‍ ഐ.പി.സി തൃശൂര്‍ ഡിസ്ട്രിക്ക് പാസ്റ്ററായിരുന്ന പാസ്റ്റര്‍ ഏ.ഐ. ജോസഫിന്റെ സീമന്ത പുത്രനാണ്.
പാസ്റ്റര്‍ ജോയി ഏബ്രഹാമിനെ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക