Image

സ്വവര്‍ഗാനുരാഗികളുടേത് വിവാഹമല്ല – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on 22 October, 2014
സ്വവര്‍ഗാനുരാഗികളുടേത് വിവാഹമല്ല – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
മാര്‍പാപ്പയുടെ നിര്‍ദേശം സിനഡ് തള്ളിയിട്ടില്ല

കൊച്ചി: സ്വവര്‍ഗാനുരാഗികളുടേത് വിവാഹത്തിന്‍െറ ഗണത്തില്‍പെടുത്താനാകില്ളെന്ന കാര്യത്തില്‍ കത്തോലിക്കാ സഭയില്‍ ഭിന്നാഭിപ്രായമില്ളെന്നും ഇതടക്കം വിഷയങ്ങളില്‍ മാര്‍പാപ്പയുടെ നിര്‍ദേശം സിനഡ് വോട്ടിനിട്ട് തള്ളിയിട്ടില്ളെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

പതിവിന് വിപരീതമായി സിനഡിലെ അനുമതിയോടെ സൃഷ്ടിക്കപ്പെട്ടതും പ്രമേയ അവതരണവേളയില്‍ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതുമാണ് ഇത്തരം പ്രചാരണത്തിന് ഇടയാക്കിയതെന്നും കര്‍ദിനാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേയം തയാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് വിഷയം കൊണ്ടുവന്നത്. അതല്ലാതെ പരിശുദ്ധ പിതാവല്ല. വിഷയങ്ങളില്‍ കാലാനുസൃതമായ പുതിയ സമീപനം ഉണ്ടാകണമെന്ന പൊതുനിലപാട് മാര്‍പാപ്പക്കുണ്ടായിരുന്നെന്ന് മാത്രം. 62 പ്രമേയങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചതില്‍ 10 എണ്ണമാണ് അന്തിമ ചര്‍ച്ചക്ക് വന്നത്. അതില്‍ മൂന്നെണ്ണമാണ് തള്ളപ്പെട്ടത്. സഭാ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പുറത്ത് വിവാഹജീവിതം നയിക്കുന്നവരുടെ കാര്യത്തില്‍ അനുരഞ്ജന കൂദാശയും കുര്‍ബാന അര്‍പ്പണവും അനുവദിക്കണമോ എന്ന പ്രമേയമായിരുന്നു രണ്ടാമത്തേത്. സഭാ വിശ്വാസത്തിന് പുറത്തായശേഷം ആത്മീയ കുര്‍ബാന സ്വീകരണത്തിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച പ്രമേയവും ചര്‍ച്ചക്ക് മാറ്റി.

സ്വവര്‍ഗാനുരാഗികളോടടക്കം കാരുണ്യത്തിന്‍െറ സമീപനം വേണമെന്നതില്‍ സഭക്കോ പിതാവിനോ സംശയമില്ല. പാപികളോടുപോലും കാരുണ്യപരമായ നിലപാടെടുക്കുന്ന യേശുക്രിസ്തുവിന്‍െറ പാത പിന്തുടരുന്ന ക്രൈസ്തവരുടെ നിലപാടുകളില്‍ എപ്പോഴും കാരുണ്യസ്പര്‍ശം ഉണ്ടാകുക സ്വാഭാവികമാണെന്നും കര്‍ദിനാള്‍ വിശദീകരിച്ചു.

വത്തിക്കാനില്‍ സമാപിച്ച സിനഡില്‍ വന്ന നിര്‍ദേശങ്ങള്‍ 2015 ഒക്ടോബര്‍ നാലിന് നടക്കുന്ന അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്യാന്‍ അന്തിമ തീരുമാനമെടുത്തു. പ്രമേയങ്ങളെല്ലാം വിശദ ചര്‍ച്ചക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി മാറ്റിയ സാഹചര്യമാണ് നിര്‍ദേശങ്ങള്‍ തള്ളിയെന്ന നിലക്ക് വ്യാഖ്യാനിക്കപ്പെട്ടത്. 192 മെത്രാന്മാരും പ്രത്യേകം ക്ഷണിക്കപ്പെട്ട വൈദികരും കുടുംബങ്ങളുമാണ് പങ്കെടുക്കുന്നത്. ‘സഭാ കുടുംബങ്ങളുടെ പ്രസക്തിയും ബാധ്യത’യുമായിരുന്നു വിഷയം. 25 മെത്രാന്മാര്‍ക്ക് ഒന്നെന്ന നിലയില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി 450ഓളം പേര്‍ പങ്കെടുക്കുന്നതാകും അടുത്ത സിനഡ്. വിഷയങ്ങള്‍ സ്വീകാര്യമായ ഫോര്‍മുലയില്‍ അടുത്ത സിനഡില്‍ വരുമെന്നും ഒരു വര്‍ഷം നീളുന്ന ചര്‍ച്ചകള്‍ പ്രധാന വിഷയങ്ങളില്‍ വിവിധ തലങ്ങളില്‍ നടക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക