Image

സാന്‍ഹൊസെ വികാരി ഫാ.ജോസ് ഇല്ലികുന്നുംപുറത്തച്ച നു ഇടവകക്കാര്‍ യാത്രയയപ്പ് നല്‍കി

വിവിന്‍ ഓണശ്ശേരില്‍ Published on 21 October, 2014
സാന്‍ഹൊസെ വികാരി ഫാ.ജോസ് ഇല്ലികുന്നുംപുറത്തച്ച നു ഇടവകക്കാര്‍ യാത്രയയപ്പ് നല്‍കി
സാന്‌ഹൊസെ: കാലിഫോര്‍ണിയ അഞ്ച് വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കായി കോട്ടയത്തു നിന്നും 2010 ല്‍ ആദ്യം ചിക്കാഗോയിലും അവിടെ 6 മാസം സേവനമനുഷ്ഠിച്ച ശേഷം പിന്നീട് സാന്‍ അന്റോണിയയിലും അതിനു ശേഷം ഹൂസ്റ്റണ്‍ മിഷന്‍ വികാരി ആയി 2011 ല്‍ ചാര്‍ജ്ജ് എടുക്കുകയും അതിനെ തുടര്‍ന്ന് മിഷന്‍ കമ്മറ്റിയും ക്‌നാനായ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ഒപ്പം ചേര്‍ന്ന് ഹൂസ്റ്റണില്‍ ക്‌നാനായ ദേവാലയം വാങ്ങുവാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. അസോസിയേഷനെയും, പാരീഷിനെയും ഒന്നിച്ചുകൊണ്ടുവരാന്‍ അച്ചന്‍ വളരെയധികം പരിശ്രമിക്കുകയും അച്ചന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇടവകയുടെ ഉന്നമനത്തിനായി വിവിധ മിനിസ്ട്രികള്‍ ആരംഭിക്കുകയും ചെയ്തു.

2013 മെയ് എട്ടാം തീയ്യതി സാന്‍ഹൊസെ ഇടവക വികാരിയായി ചാര്‍ജ് എടുത്ത ജോസച്ചനെ ഇടവക്കാര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. സാന്‍ഹൊസെ ഇടവകയുടെ ലോണ്‍ അടയ്ക്കുന്നതിനായി അച്ചന്‍ തന്റൈ ഒരു മാസത്തെ ശമ്പളം നല്‍കി മാതൃക കാണിക്കുകയും തുടര്‍ന്ന് സ്റ്റേജ് ഷോ സംഘടിപ്പിക്കുകയും,  അതിന്റെ ഫലമായി 1,50,000 ഡോളറോളം സമാഹരിക്കുവാന്‍ സാധിക്കുകയും ചെയ്തു.

അസോസിയേഷനും ദേവാലയവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സാന്‍ഹൊസെയില്‍ അസോസിയേഷന്റെ പ്രവര്‍ത്തനത്തിനായി ദേവാലയ ഹാളിലെ ഒരു റൂം അസോസിയേഷന്റെ ഓഫീസിനായി നല്‍കി.

ദേവാലയത്തോടു ചേര്‍ന്നു കിടക്കുന്ന അസോസിയേഷന്റെ ഒരു ഏക്കര്‍ വസ്തുവിന്റെ ചുറ്റും മതില്‍ കെട്ടുന്നതിന് ദേവാലയ ഫണ്ടില്‍ നിന്നും ഒരു തുക നല്‍കി പണിപൂര്‍ത്തിയാക്കുവാന്‍ ജോസച്ചന്‍ നേതൃത്വം നല്‍കി.

ദേവാലയ ഹാളും, ബാത്ത്‌റൂമും, കിച്ചണും റിമോഡല്‍ ചെയ്യുകയും അവസാനം ഇടവകക്കാര്‍ക്കു വേണ്ടി പരി.കന്യാമറിയത്തില്‍ നാമധേയത്തിലുള്ള ഗ്രോട്ടോയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിക്കുവാനും അച്ചന്റെ ഈ ചുരങ്ങിയ കാലയളവില്‍ പ്രാവര്‍ത്തികമാക്കിയതു ശ്രദ്ധേയമായ കാര്യമാണ്.

ഒക്‌ടോബര്‍ 12-#ാ#ം തീയ്യതി ഞായറാഴ്ച വി.കുര്‍ബാനയ്ക്കു ശേഷം നടന്ന യാത്ര അയപ്പ് സമ്മേളനത്തില്‍ കൈകാരന്മാരായ വിന്‍സ് പുളിക്കല്‍, അസി പറത്തറ, ജാക്‌സണ്‍ പുറയംപള്ളില്‍, അക്കൗണ്ടന്റ് ഫിലിപ്പ് ചെമ്മരപള്ളില്‍, സെക്രട്ടറി ബിനോയി ചേന്നാത്ത്, വിന്‍സന്റ് ഡി പോള്‍ പ്രസിഡന്റ് ജോസ് വല്യപറമ്പില്‍, കെസിസിഎന്‍സി(അസോസിയേഷന്‍) പ്രസിഡന്റ് ജോസ് മാമ്പള്ളില്‍, കെസിവൈഎല്‍ പ്രസിഡന്റ് റിയ ഇല്ലികാട്ടില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. എബ്രഹാം കറുകാപറമ്പിലച്ചന്‍ മുഖ്യ അതിഥി ആയിരുന്നു. ഈ ഇടവകയില്‍ വരുന്ന അച്ചന്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കുവാനും സ്വീകരണം നല്‍കുവാനും താന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും, അതിനായി ഒരു സ്ഥിരം അച്ചനെ ലഭിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും, ജോസച്ചന്റെ ഈ ചുരുങ്ങിയ കാലയളവിലെ സേവനം സഭയ്ക്കും സമുദായത്തിനും മാതൃകയാണെന്നും എബ്രഹാം അച്ചന്‍ തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി. ജോസ് അച്ചനു ഇടവകയുടെ പേരിലുള്ള ഒരു ഷീല്‍ഡ് കൈക്കാരന്‍ ജാക്‌സണ്‍ പുറയംപള്ളില്‍ സമ്മാനിച്ചു. ഇടവക്കാര്‍ എല്ലാവരും ചേര്‍ന്ന് അച്ചനു തങ്ങളുടെ സന്തോഷകസൂചകമായി ഒരു തുക തദവസരത്തില്‍ സമ്മാനിച്ചു. കെസിവൈഎല്‍ കുട്ടികളുടെ ഒരു ഗിഫ്റ്റും അന്നേദിവസം റിയ ഇല്ലികാട്ടില്‍ സമ്മാനിച്ചു. സിസിഡി കുട്ടികളുടെ ആശംസാ കാര്‍ഡും അച്ചനു സമ്മാനിച്ചു.

മറുപടി പ്രസംഗത്തില്‍ സാന്‍ഹോസെക്കാര്‍ തന്നോടു കാണിച്ച സ്‌നേഹത്തിനു നന്ദി പറയുകയും, സാന്‍ഹൊസെയിലെ ഇടവകയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം നേരത്തെ ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും പറയുകയുണ്ടായി. സാന്‍ഹോസെയിലെ ഇടവക്കാര്‍ എല്ലാവരും തന്നെ ഒപ്പിട്ട്  ഇവിടെ സേവനം ചെയ്യാന്‍ അനുവദിക്കണമെന്നു പറഞ്ഞ് ബഹു.അങ്ങാടിയത്ത് പിതാവിനും, സഭാ നേതൃത്വങ്ങള്‍ക്കും നിവേദനം നല്‍കിയതും അതിനു നേതൃത്വം നല്‍കിയ രാജു ചെമ്മാച്ചേരില്‍, ജോയി മറ്റത്തില്‍, ജോമി വെള്ളിയാന്‍, ബേബി തൈപറമ്പില്‍(ചേത്തലില്‍) എന്നിവരെ അച്ചന്‍ പേരെടുത്തു നന്ദി പറയുകയും ചെയ്തു.

ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പലവിധ മിനിസ്ട്രികളും അച്ചന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു. ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കും അതിനുവേണ്ടി നേതൃത്വം നല്‍കിയവര്‍ക്കും അച്ചന്‍ ഷീല്‍ഡ് നല്‍കി ആദരിച്ചു. ഹൂസ്റ്റണിലും അച്ചന്‍ ഇതുപോലെ ഇടവക കമ്മറ്റികാര്‍ക്ക് ഷീല്‍ഡ് നല്‍കി ആദരിച്ചിരുന്നു. പാരിഷ് ഹാളില്‍ വച്ചുനടന്ന യോഗത്തില്‍ പി.ആര്‍.ഓ. വിവിന്‍ ഓണശേരില്‍ എല്ലാവരെയും സ്വാഗതംചെയ്യുകയും, അതിനെ തുടര്‍ന്ന് പാരിഷ്‌കമ്മറ്റി അംഗങ്ങളുടെയും എബ്രഹാം കറുകപറമ്പിലച്ചന്റെയും സാന്നിദ്ധ്യത്തില്‍ അച്ചന്‍ കേക്ക്മുറിച്ച് ഇടവകാരുമായി പങ്കുവെയ്ക്കുകയും ചെയ്തു.

ജോസ്അച്ചന്‍ താമസിക്കുന്ന സ്ഥലത്തുതന്നെ പുതിയ പത്രോസ് അച്ചനു താമസിക്കുവാനുള്ള സൗകര്യം  അച്ചന്‍ ഒരുക്കിയിട്ടുള്ളത് യാത്രയപ്പ് സമ്മേളനത്തിന് പാരിഷ്‌കമ്മറ്റി നേതൃത്വം നല്‍കിയത്.
സാന്‍ഹൊസെ വികാരി ഫാ.ജോസ് ഇല്ലികുന്നുംപുറത്തച്ച നു ഇടവകക്കാര്‍ യാത്രയയപ്പ് നല്‍കി
സാന്‍ഹൊസെ വികാരി ഫാ.ജോസ് ഇല്ലികുന്നുംപുറത്തച്ച നു ഇടവകക്കാര്‍ യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക