Image

ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധിസേവാ മെഡല്‍ നല്‍കി ആദരിച്ചു

പി.പി.ചെറിയാന്‍ Published on 21 October, 2014
ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധിസേവാ മെഡല്‍ നല്‍കി ആദരിച്ചു
ഇര്‍വിങ്ങ് : മതസൗഹാര്‍ദവും, പരസ്പര സുഹൃദ്ബന്ധവും ഊട്ടി ഉറപ്പിക്കുന്നതിനും, രാജ്യാന്തര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും, ഡോ.പ്രസാദ് തൊട്ടക്കൂറ നടത്തിയ സേവനങ്ങളുടെ അംഗീകാരമായി ഗാന്ധി ഗ്ലോബര്‍ ഫാമിലി, ഗാന്ധി സേവാ മെഡല്‍ നല്‍കി ആദരിച്ചു.
വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഒക്‌ടോ.18 ശനിയാഴ്ച നടന്ന ചടങ്ങിലാണ് ഈ അപൂര്‍വ്വ ബഹുമതി ഡോ.പ്രസാദിന് സമ്മാനിച്ചത്. ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനാണ് ഗാന്ധി ഗ്ലോബല്‍ ഫാമിലി.

കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ ഫലകരമായത് ഡോ.പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു.

ഡാളസ് മെട്രോപ്ലെക്‌സിലെ ഇര്‍വിങ്ങ് സിറ്റിയില്‍ സ്ഥിതിചെയ്യുന്ന ജഫര്‍സണ്‍ പാര്‍ക്കില്‍ 7 അടി ഉയരവും, 30 ഇഞ്ച് വ്യാസവും, 1500 പൗണ്ട് തൂക്കവുമുള്ള ഓട്ടുലോഹത്തില്‍ തീര്‍ത്ത മഹാത്മാഗാന്ധിയുടെ പ്രതിമ ഗാന്ധി ജയന്തിദിനമായ ഒക്‌ടോബര്‍ 2ന് ഉല്‍ഘാടനം ചെയ്യപ്പെട്ടത്.

പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് എന്ന സംഘടനയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനഫലമായിട്ടാണ്. ഗാന്ധിസേവാ മെഡല്‍ നല്‍കുന്നത് മഹാത്മാഗാന്ധിയുടെ ആശയങ്ങളും, തത്വങ്ങളും വളര്‍ന്ന് വരുന്ന തലമുറക്കും, വിദേശരാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്നവര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, ഡലയ്‌ലാമ, ഇന്ത്യന്‍ മുന്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്‍, സോണിയാ ഗാന്ധി, തുടങ്ങിയവര്‍ക്കാണ് ഇരുപത്തിയഞ്ച് വര്‍ഷമായി സാമൂഹ്യ-സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച തോട്ടക്കുറക്ക് ഇതര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.

ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധിസേവാ മെഡല്‍ നല്‍കി ആദരിച്ചു
MGMNT - Prasad receiving medal.
ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധിസേവാ മെഡല്‍ നല്‍കി ആദരിച്ചു
ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധിസേവാ മെഡല്‍ നല്‍കി ആദരിച്ചു
ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധിസേവാ മെഡല്‍ നല്‍കി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക