Image

ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം

ജോണ്‍ ജോര്‍ജ്, ലാസ് വേഗസ് Published on 21 October, 2014
ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം
ലാസ് വേഗസ്: ലാസ് വേഗസ്സിലെ വിശുദ്ധ മദര്‍ തെരേസ സീറോ-മലബാര്‍ കാതോലിക്ക് മിഷന്റെ 2014-ലെ തിരുനാള്‍ ആഘോഷം ഒക്‌ടോബര്‍ മാസം 25-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഹെന്‍ഡേര്‍സനിലെ വിശുദ്ധ തോമസ് മൂര്‍ കാതോലിക് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടക്കുന്നതാണെന്നു ഡയറക്ടര്‍ റവ.ഫാ.കുര്യാക്കോസ് വടാന അറിയിക്കുന്നു.

രാവിലെ 10 മണിക്ക് ആഘോഷങ്ങളുടെ ഭാഗമായ പതാക ഉയര്‍ത്തല്‍ കഴിഞ്ഞാലുടനെ റവ.ഫാ.പോള്‍ ചാലിശ്ശേരി, റവ.ഫാ.കുരിയാക്കോസ് വടാന എന്നീ വൈദീകരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ലദീഞ്ഞും തുടര്‍ന്നു പൊന്‍ കുരിശ്, വി.മദര്‍ തെരേസ, വി.അല്‍ഫോണ്‍സാമ്മ എന്നിവരുടെ ഛായാ ചിത്രങ്ങള്‍, മുത്തുക്കുടകള്‍, കൊടി തോരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള വര്‍ണ്ണശബളമായ പ്രൊസ്സഷനും നടക്കും. പ്രൊസ്സഷനു ശേഷം കുട്ടികള്‍ക്കായി വിവിധയിനം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ച് വിഭവ സമൃദ്ധമായ തിരുനാള്‍ സദ്യയും ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം നേടുവാന്‍ ജാതി-മത-സമുദായ ഭേദമെന്യേ എല്ലാവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍ റവ.ഫാ. കുര്യാക്കോസ് വടാന-617-717-4018; ട്രസ്റ്റിമാരായ ബെന്നി പോള്‍- 702-374-3210; റാഫി തെക്കൂടന്‍- 702-372-9203 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം
ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം
ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക