Image

ശബ്‌ദം (കവിത: ജോണ്‍ ഇളമത)

Published on 21 October, 2014
ശബ്‌ദം (കവിത: ജോണ്‍ ഇളമത)
കേള്‍ക്കാത്ത ശബ്‌ദമാണ്‌ ഞാന്‍
ഒരിക്കലും ശബ്‌ദമാണു ഞാന്‍!
എത്രയോ കേട്ടു ഈ ദുരൂഹ ശബ്‌ദം
എന്തിനു വേണ്ടിയീ ശബ്‌ദം!

ശബ്‌ദങ്ങള്‍ ലയിക്കുന്നു,
ശബ്‌ദങ്ങളില്‍,അപശബ്‌ദങ്ങളായ്‌
അലിഖിതിമാം ഓര്‍മ്മക്കുറിപ്പുകളായ്‌
വീണ്ടും,വെറും മാത്രയായ്‌,വീണ്ടും!

എന്തിനു തന്നു വീണ്ടും ഈ ശബ്‌ദം
മണ്ണിനെ പുണ്ണാക്കാനോ!
എടുക്കൂ എന്നില്‍ നിന്നീ ശബ്‌ദം
ശബ്‌ദമില്‌താത്തെവരുടെ ശബ്‌ദം!

വീണ്ടും ഞാന്‍ ശബ്‌ദിക്കട്ടെ!
വീണ്ടെടുപ്പിന്‍ ശബ്‌ദം വീണ്ടും
നി്‌ടബ്‌ദമീ ശബ്‌ദം,അപശബ്‌ദം!
ഒരു തന്‍മാത്രയീ ശബ്‌ദം

ഒരിക്കല്‍ നില്‍ക്കുമീ ശബ്‌ദം
അജ്‌ഞാതമീ ശബ്‌ദം
ഈ ശബ്‌ദത്തില്‍ നിന്ന്‌
ഉതിരുന്നു എതയോ ശബ്‌ദങ്ങള്‍!

ഇന്നും അജ്‌ഞാതമീ ശബ്‌ദങ്ങള്‍
എന്നില്‍ വസിക്കും ഈശ്വരന്‍െറ
ഈ ശബ്‌ദം! മിഥ്യയാമീ ശബ്‌ദം.
ഞാനാണ്‌ കാലവും,സമസ്യയും!
ശബ്‌ദം (കവിത: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക