Image

“കോണ്‍ഗ്രസ് കൈ കൂപ്പി!” വരാനുള്ളത് വഴിയില്‍ തങ്ങുമോ? - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 21 October, 2014
“കോണ്‍ഗ്രസ് കൈ കൂപ്പി!” വരാനുള്ളത് വഴിയില്‍ തങ്ങുമോ? - അനില്‍ പെണ്ണുക്കര
എത്ര വന്നാലും ചിലര് പഠിക്കില്ല. പിന്നേം പിന്നേം പണിയിങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും. പറഞ്ഞുവരുന്നത് ഈ കോണ്‍ഗ്രസുകാരുടെ കാര്യമാണ്. ഗാന്ധിയും, നെഹ്‌റുവും, ഇന്ദിരാഗാന്ധിയും, രാജീവ്ജിയൊക്കെ കൊണ്ടു നടന്ന പ്രസ്ഥാനമാണ്. ഇപ്പോ ദാ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അവസ്ഥയായി. പാര്‍ലമെന്റിലും തോറ്റു. ഇപ്പോ ഒറ്റാലില്‍ കിടന്നതും പോയി. ഹരിയാനയിലും, മഹാരാഷ്ട്രയിലും ആണ്‍പിള്ളേര്‍ ഭരിക്കാന്‍ തുടങ്ങുന്നു. ഇനിയെങ്കിലും ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാരെങ്കിലും അല്പമെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. സോണിയാഗാന്ധിക്ക് കോണ്‍ഗ്രസിനെ നന്നാക്കിയിട്ട് എന്ത് പിണ്ണാക്ക് കിട്ടാനാണ് എന്ന് അവര്‍ക്കും ഏതാണ്ട് മനസിലായിത്തുടങ്ങി. ഇനി ഭാരതത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നൊക്കെപ്പറഞ്ഞ് നടന്നിട്ട് വലിയ കാര്യമൊന്നുമില്ല.. അങ്ങനെയായില്ലേ കാര്യങ്ങള്‍.

ഇന്നലെ വരെ ഗുജറാത്തില്‍ കിടന്നു കളിച്ച ഒരാള്‍ ദാ പ്രധാനമന്ത്രിക്കസേരയിലിരുന്ന് വിലസുന്നു. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ 30 യോഗങ്ങളിലാണ് നരേന്ദ്രമോഡി പ്രസംഗിച്ചത്. എന്തു പറയുന്നു എന്നതിനേക്കാള്‍ ഞാന്‍ ഒപ്പമുണ്ട് എന്ന് ഒരാള്‍ നെഞ്ചില്‍ കൈവച്ച് പറയുമ്പോഴാണ് കൂടെയുള്ളവര്‍ക്ക് ഒരു സുരക്ഷിതത്വം ഫീല്‍ ചെയ്യുക. കഴിഞ്ഞ പത്തുവര്‍ഷമായി മന്‍മോഹന്‍ സിംഗിനോ എന്തിന് നമ്മുടെ എ.കെ. ആന്റണിക്കു പോലും ഭാരതത്തിലെ ജനങ്ങളോട് ഒപ്പമുണ്ട് ഞങ്ങള്‍ എന്നു പറയുവാന്‍ സാധിച്ചോ. ഇല്ല എന്നു മാത്രമല്ല ദാരിദ്ര്യവാസി ദാരിദ്ര്യവാസിയായി മാറിയതല്ലാതെ ഇവിടുത്തെ ജനങ്ങളുടെ പട്ടിണിയൊന്നും മാറിയിട്ടുമില്ല.

മോഡി വന്ന് മാജിക് കാണിക്കുന്നു എന്നല്ല. ആ മാജിക് ആണെന്ന് ജനം തിരിച്ചറിയുന്നില്ല. അവിടെയാണ് ഒരു രാഷ്ട്രീയക്കാരന്റെ കൗശലം. അതു വിജയിച്ചാല്‍ മോഡി പലതും ചെയ്‌തേക്കാം. പതിനഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കൊണ്ടുവന്ന ക്ലീന്‍ ഭാരത് പദ്ധതി ഗാന്ധിയുടെ പേരില്‍ മോഡി തുടങ്ങിയില്ലേ. മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേടിയ വിജയത്തിനു പിന്നില്‍ മോഡി മാജിക്കിനേക്കാള്‍ കോണ്‍ഗ്രസുകാരുടെ പിടിപ്പുകേടിനാണ് പ്രാധാന്യം. ജനങ്ങളെ അറിയുന്ന നേതാക്കളാണ്. ഇന്ന് ഭാരതത്തിനാവശ്യം. മഹാരാഷ്ട്രയില്‍ അത്തരത്തില്‍ ഒരു ഓളമുണ്ടാക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു. കേന്ദ്രത്തില്‍ ബി.ജെ.പി. സംസ്ഥാനത്തും ബി.ജെ.പി. വന്നാല്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് വോട്ടുചെയ്തവരും വിചാരിച്ചു. അത്രയേള്ളൂ.

കഴിഞ്ഞ പത്തുവര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്ന കേരളത്തിന് എന്തു സംഭവിച്ചു. ദാ ഇപ്പോള്‍ 'ഉഷ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റ്‌സ്' ഗുജറാത്തിലേക്ക് പോകുന്നു. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.

ഇങ്ങനെ പോയാല്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നത് ഉറപ്പ്. അതിനുള്ള സര്‍വ്വത്ര സാഹചര്യവും പിണറായിയും, ഉമ്മന്‍ചാണ്ടിയും കൂടി ഉണ്ടാക്കി വയ്ക്കുന്നുണ്ട്. സി.പി.എം. കാര്‍ പലരും ബി.ജെ.പി.യിലേക്കാണിപ്പോള്‍ യാത്ര. പണ്ടൊക്കെ കോണ്‍ഗ്രസുവിട്ടാല്‍ ബി.ജെ.പി. ബി.ജെ.പി. വിട്ടാല്‍ കോണ്‍ഗ്രസ് എന്തൊക്കെയായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ഒറ്റക്കാരണമേയുള്ളൂ. തമ്മില്‍ ഭേദം തൊമ്മന്‍.

എന്തായാലും പരാജയം ഒരു പാഠമാണ്. ഇനിയെങ്കിലും നന്നാകാനുള്ള പാഠം. പാവം രാഹുല്‍ഗാന്ധിയുടെ മെക്കിട്ട് കേറുകയാണിപ്പോള്‍ പലരും. പ്രിയങ്കയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. എന്നൊക്കെ ഇടക്ക് കേള്‍ക്കാം. അതും നടക്കില്ല. സ്വന്തം ഭര്‍ത്താവ് ജയിലില്‍ കയറാന്‍ ഏതെങ്കിലും ഭാര്യ ആഗ്രഹിക്കുമോ. പ്രിയങ്ക എന്ന് രാഷ്ട്രീയത്തില്‍ സജീവമാകുന്നോ അന്ന് റോബര്‍ട്ട് വധേരയെ മോഡി തീഹാര്‍ ജയിലിനുള്ളിലാക്കും. അത് പ്രിയങ്കയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് പ്രിയങ്ക പരിപ്പൊന്നും ഇനി ഇവിടെ വേവുമെന്ന് തോന്നുന്നില്ല. എന്തായാലും വന്നതു വന്നു. വരാനുള്ളത് വഴിയിലും തങ്ങൂല!

“കോണ്‍ഗ്രസ് കൈ കൂപ്പി!” വരാനുള്ളത് വഴിയില്‍ തങ്ങുമോ? - അനില്‍ പെണ്ണുക്കര
Join WhatsApp News
Ninan Mathullah 2014-10-21 10:13:49
When congress came to power with good margin, we have seen same predictions. To be realistic, with one nap, it won’t be dawn. Elections will come and elections will go. Usually people have unrealistic expectations, and short memory. Easily they forget the past, and believe the hollow promises made by new comers. Corrupt politicians will make enough money for party and the leaders before they vacate their seats. Only the naïve will believe that such people can make it heaven.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക