Image

ടെക്‌സാസില്‍ ഏര്‍ളി വോട്ടിങ് ആരംഭിച്ചു

പി.പി.ചെറിയാന്‍ Published on 21 October, 2014
ടെക്‌സാസില്‍ ഏര്‍ളി വോട്ടിങ് ആരംഭിച്ചു
ഓസ്റ്റിന്‍ : നവംബര്‍ 4 ന് നടക്കുന്ന മിഡ്‌ടേം ഇലക്ഷന്‍ ഏര്‍ലി വോട്ടിങ് ടെക്‌സാസില്‍ ഒക്‌ടോബര്‍ 20 ന് ആരംഭിച്ചു. സുപ്രീം കോടതിയുടെ കര്‍ശനമായ നിര്‍ദ്ദേശമുളളതിനാല്‍ വോട്ടിങ് ഐഡി ഇല്ലാത്തവര്‍ക്ക് വോട്ടിങില്‍ പങ്കെടുക്കാനാവില്ല.

ഒക്‌ടോബര്‍ 20 തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടിങ് ആരംഭിച്ചെങ്കിലും പല പോളിങ് സ്‌റ്റേഷനുകളിലും വോട്ടര്‍ന്മാരുടെ എണ്ണം താരത്യമേന കുറവായിരുന്നു. ഒക്‌ടോബര്‍ 31 വരെയാണ് ഏര്‍ലി വോട്ടിങ് അനുവദിച്ചിരിക്കുന്നത്.

ടെക്‌സാസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക്  വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.

റിപ്പബ്ലിക്കന്‍ കോട്ടയായ ടെക്‌സാസില്‍ ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ ഗ്രേഗ് ഏമ്പട്ട് റിപ്പബ്ലിക്കന്‍ കോട്ട കാക്കുവാന്‍ അരയും തലയും മുറിക്കി രംഗത്തെത്തുമ്പോള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഒരു വനിതയെ വിന്‍ഡി ഡേവിസിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

വോട്ടര്‍ ഐഡി നിയമം കര്‍ശനമാക്കിയത് റിപ്പബ്ലിക്കന്‍ വോട്ടുകളില്‍ കുറവ് വരുത്തില്ലെങ്കിലും ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന നല്ലൊരു ശതമാനം ആഫ്രിക്കന്‍ - അമേരിക്കന്‍, ഹിസ്പാനിക്ക് വോട്ടര്‍ന്മാരുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.


ടെക്‌സാസില്‍ ഏര്‍ളി വോട്ടിങ് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക