Image

കേരളപ്പിറവിയില്‍ വാദപ്രതിവാദ പരിശീലന ക്യാമ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2014
കേരളപ്പിറവിയില്‍ വാദപ്രതിവാദ പരിശീലന ക്യാമ്പ്‌
ന്യൂജേഴ്‌സി: കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരുശരാശരി പ്രവാസി മലയാളിയുടെ, ഉയരങ്ങള്‍കീഴടക്കണം എന്നുള്ള ആഗ്രഹത്തിന്‌ തയിടാറുള്ളത്‌, ഒരുപരിധിവരെ ആശയവിനിമയത്തിലുള്ള അവരുടെ കുറവുകള്‍ ആണ്‌. കേരളപ്പിറവിദിനത്തില്‍ മലയാളികള്‍ക്ക്‌ വിജ്ഞാനപ്രദമായ എന്ത്‌ സമ്മാനംകൊടുക്കും എന്നചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ കാഞ്ചിന്റെ പ്രസംഗപരിശീലന ക്യാമ്പ്‌. ജന്മനാതന്നെ എല്ലാകുട്ടികളിലും ഒളിച്ചിരിക്കുന്ന നേതൃഗുണം, അവരുടെ ഭാവിജീവിതം ശോഭനമാക്കാന്‍ എങ്ങനെ വിനിയോഗിക്കണം എന്നതിനേപറ്റി വാദ, വാഗ്വാദ, വാദപ്രതിവാദ പ്രഗല്‍ഭന്മാര്‍ ക്ലാസുകള്‍ എടുക്കുന്നു.

നവംബര്‍ഒനിന്ന്‌ ശനിയാഴ്‌ച ഉച്ചക്ക്‌ 1.30 മുതല്‍ 3.30 വരെ 152 Cedar Grove Ln, Somerset, NJ 08873 നടത്തപെടുന്ന നേതൃപരിശീലനക്യാമ്പിലേക്ക്‌ എല്ലാവരെയും സ്വാഗതംചെയ്യുന്നു. ന്യൂജേഴ്‌സിയിലെ പലപരിപാടികളും വിജയകരമായി പൂര്‍ത്തിയാക്കി കഴിവ്‌ തെളിയിച്ചിട്ടുള്ള ഷൈല ജോര്‍ജ്‌ ഈപരിപാടിയുടെ കണ്‍വീനര്‍ ആയത്‌ എന്തുകൊണ്ടും അത്യുത്തമമായി എന്ന്‌ കേരള അസോസിയേഷന്‍ ഓഫ്‌ന്യൂജേര്‍സി ഭാരവാഹികളായ നന്ദിനിമേനോന്‍, ജോപണിക്കര്‍, അനില്‍പുത്തന്‍ചിറ മുതലായവര്‍ അഭിപ്രായപ്പെട്ടു.

പ്രവേശനം ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 30 പേര്‍ക്ക്‌ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കള്‍ക്കും കുട്ടികളുടെ ഒപ്പം തന്നെപങ്കെടുക്കാവുന്നതാണ്‌. പ്രവേശന ഫീസ്‌ ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കും, പേര്‍രജിസ്റ്റര്‍ ചെയ്യുവാനും ആഗ്രഹിക്കുന്നവര്‍ ജീന സുരേഷ്‌ jeenasuresh@yahoo.com or (908) 450-7869 ലോ ബന്ധപ്പെടുക.

പരിപാടിയുടെ വിജയത്തിനായി ജയന്‍ ജോസഫ്‌, സോബിന്‍ ചാക്കോ, ജെയിംസ്‌ ജോര്‍ജ്‌, ദീപ്‌തി നായര്‍,ജോസഫ്‌ ഇടിക്കുള, ഹരി രാജന്‍, അബ്ദുള്ള സയിദ്‌ തുടങ്ങിയവര്‍ തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു.
കേരളപ്പിറവിയില്‍ വാദപ്രതിവാദ പരിശീലന ക്യാമ്പ്‌കേരളപ്പിറവിയില്‍ വാദപ്രതിവാദ പരിശീലന ക്യാമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക